ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രധാന വിധി. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കെവയണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് പ്രധാന്യം നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞു.
നവംബര്‍ 27 ന് ഹാദിയ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ജീവന് ഭീഷണിയുണ്ടെന്ന ഹാദിയയുടെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോടതിയില്‍ ഹാജരാക്കി ഹാദിയക്ക് പറയാനുള്ളത് കേള്ക്കണെമന്ന ഷെഫിന്‍ ജഹാന്റെ ആവിശ്യമാണ് കോടതി പരിഗണിച്ചത്.
ക്രിമിനല്‍ വിവാഹം കഴിച്ചാല്‍ പോലും കോടതിയ്ക്ക് തടയാന്‍ ആവില്ലെന്നും ഹാദിയയുടെയും പിതാവിന്റെയും എന്‍ ഐ എ യുടെയും ഭാഗം കേട്ടതിനു ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളി. ഹാദിയയുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണമെന്നും കോടതി അറിയിച്ചു.
Post Your Comments