ന്യൂഡൽഹി: ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയ(അഖില)യുടെ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇരു കക്ഷികളും കൂടുതൽ പുതിയ തെളിവുകളുമായാണ് ഇന്ന് കേസിനെ നേരിടുന്നത്. അഖില എന്ന ഹാദിയയുടെ വിവാഹം അസാധുവാക്കിയതുമായി ബന്ധപ്പെട്ട കേസിൽ അഖിലയുടെ അഭിപ്രായം അറിയാനായി സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുമെന്ന് സൂചനയുണ്ട്. ഹാദിയയുടെ വിവാഹവും ഈ കേസിലെ എൻ ഐ എ അന്വേഷണവും രണ്ടായി കാണണമെന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു.
ഷഫിന്‍ ജഹാന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛന്‍ അശോകന്‍ കൂടുതൽ തെളിവുകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചു.ഭീകരബന്ധത്തിന് എന്‍.ഐ.എ. കുറ്റപത്രം നല്‍കിയ മന്‍സി ബുറാഖുമായി ഷഫിന്‍ ജഹാന് സൗഹൃദമുണ്ടെന്ന് അശോകന്‍ നല്‍കിയ പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഇത് കൂടാതെ ഷഫിന്‍ ജഹാനെതിരെ എന്‍.ഐ.എ. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന എന്‍.ഐ.എ. അന്വേഷണം നിയമവിരുദ്ധമാണെന്നാണ് ഷഫിന്‍ ജഹാന്റെ വാദം.
മുന്‍ ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തോടെയുള്ള എന്‍.ഐ.എ. അന്വേഷണത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടതെന്നും എന്നാൽ ജസ്റ്റീസ് രവീന്ദ്രൻ പിന്മാറിയതോടെ എൻ ഐ എ അന്വേഷണം കോടതിയലക്ഷ്യമാണെന്നുമാണ് ഷെഫീൻ ജഹാന്റെ വാദം. എന്‍.ഐ.എ. നടപടിക്കെതിരെ ഷഫിന്‍ ജഹാന്‍ കോടതിയലക്ഷ്യ ഹര്‍ജിനൽകുമെന്നാണ് സൂചന.മെയ് 24-നാണ് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്.
നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിൽ വിവാഹം റദ്ദ് ചെയ്യുകയും അഖിലയെ പിതാവിനൊപ്പം അയക്കുകയുമായിരുന്നു.
Post Your Comments