
മുൻ ഭർത്താവിന്റെ സഹായത്തോടെ ബംഗ്ലാദേശിയായ യുവതി പാകിസ്ഥാൻ വംശജനായ ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തി. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയായിരുന്നു ഇത്തരം ഒരു കൊലപാതകത്തിലേക്ക് നയിക്കാൻ കാരണം.
കോടതി ഈ കേസ് നവംബർ അവസാനത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. കോടതി 2 പേർക്കും കൊലപാതകക്കുറ്റത്തിന് കേസ് ചാർജ് ചെയ്തു. മുൻ ഭർത്താവിന്റെ സഹായത്തോടെ ആഹാരത്തിൽ മരുന്ന് കലർത്തി കൊടുക്കുകയായിരുന്നു. അതിനു ശേഷം അയാളുടെ തല തല്ലി തകർക്കുകയും ശരീര ഭാഗങ്ങൾ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഷാർജയിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി.
Post Your Comments