റാസല്‍ഖൈമ: നിരീക്ഷണം ശക്തിപ്പെടുത്തി റാസല്‍ഖൈമ. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തതിനായി രാജ്യത്ത് 95,000 നിരീക്ഷണ ക്യാമറ സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. റാസല്‍ഖൈമയില്‍ ഇതോടെ 24 മണിക്കൂറും സുശക്തമായ നിരീക്ഷണ സംവിധാനം നിലവില്‍ വന്നു. ഇതു വഴി എമിറേറ്റിലെ അക്രമികളെയും ക്രിമിനലുകളെയും പെട്ടെന്ന് പിടികൂടാന്‍ സാധിച്ചതായി കമാന്‍ഡര്‍ ഇന്‍ ചീഫ് പോലീസ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുമൈമി അറിയിച്ചു.
ഇതിനു പുറമെ രാജ്യത്തെ എല്ലാ പാതകളും പ്രവേശന കവാടങ്ങളും ഇനി നിരീക്ഷണ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനാണ് തീരുമാനം. ഈ പദ്ധതി ആറു മാസത്തിനകം നടപ്പാക്കും. നിരീക്ഷണ ക്യാമറകള്‍ എല്ലാം റാസല്‍ഖൈമ പോലീസിന്റെ ഓപ്പറേഷന്‍ റൂമിലേക്ക് ബന്ധിപ്പിച്ചാണ് നിരീക്ഷണം നടത്തുക.
Post Your Comments