Latest NewsIndiaNews

പീഡനം ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ കേ​സ് എടുത്തു

ന്യൂ​ഡ​ൽ​ഹി: ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ പീഡന കേസ് രജിസ്റ്റർ ചെയ്തു. മ​ഹ​ന്ത് സു​ന്ദ​ർ ദാ​സ് എ​ന്ന ആ​ൾ​ദൈ​വ​ത്തി​നെ​തി​രേയാണ് പോലീസ് നടപടി. വിവാദ ആ​ൾ​ദൈ​വം മ​ധ്യ​വ​യ​സ്ക​യാ​യ സ്ത്രീ​യെ പീഡിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കേസ് എടുത്തത്. ഡ​ൽ​ഹി സ​ബ്സി മാ​ണ്ഡി പോ​ലീ​സാണ് മ​ഹ​ന്ത് സു​ന്ദ​ർ ദാ​സിനു എതിരെ കോടതി നിർദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

മ​ഹ​ന്ത് സു​ന്ദ​ർ ദാ​സ് മൂ​ന്നു വ​ർ​ഷം മുമ്പ് തന്നെ പീഡിപ്പിച്ചതായി സ്ത്രീ അടുത്ത കാലത്ത് ഭ​ർ​ത്താ​വി​നോ​ടു തുറന്നു പറഞ്ഞു. വിവാദ ആ​ൾ​ദൈ​വ​ത്തിന്റെ സ​ബ്സി മാ​ണ്ഡി​യി​ലെ ആ​ശ്രമത്തിൽ കുടുംബാംഗങ്ങളുമായി എത്തിയ സ്ത്രീയൊണ് മ​ഹ​ന്ത് സു​ന്ദ​ർ ദാ​സ് പീഡിപ്പിച്ചത്. ഇതു പുറത്ത് അറിയിച്ചാൽ കൊല്ലുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. സംഭവത്തിൽ ആദ്യം പോലീസ് കേസ് എടുക്കാൻ ത​യാ​റാ​യി​ല്ല. പന്നീട് കോടതിയെ സ്ത്രീ സമീപിച്ചു. ഇതേ തുടർ​ന്ന് കോടതി നൽകിയ ഉത്തരവിനെ തുടർന്നാണ് പോലീസ് കേസ് എടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button