മലേഷ്യയില്‍ കെട്ടിടത്തിനുമുകളില്‍നിന്നു വീണു മരിച്ച സ്ത്രീ പയ്യന്നൂര്‍ സ്വദേശി ഡോ. ഓമന അല്ലെന്ന് തിരിച്ചറിഞ്ഞതോടെ വീണ്ടും പഴയ കേസ് പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.വര്‍ഷങ്ങള്‍ക്കു മുൻപ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഓമന.കേരളത്തില്‍നിന്ന് വ്യാജപാസ്പോര്‍ട്ട് സംഘടിപ്പിച്ച് അവര്‍ വിദേശത്തേക്ക് കടന്നു എന്നാണ് വിലയിരുത്തല്‍. രക്ഷപ്പെടാനായി മതംമാറിയ ശേഷമാണ് വ്യാജപാസ്പോര്‍ട്ട് സംഘടിപ്പിച്ചതെന്നാണ് സൂചന. ഓമനയെ തേടി 16 വര്‍ഷമായി ഇന്റര്‍പോളും തമിഴ്നാട് പൊലീസും അലയുകയാണ്. മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് 16 വര്‍ഷമായി അന്വേഷണം നടത്തുന്ന സംഘത്തിനു ലഭിച്ച വിവരം.ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്മേരി, സുലേഖ, താജ്, ആമിന ബിന്‍, അബ്ദുള്ള സാറ എന്നിങ്ങനെയുള്ള പേരുകളും ഇവര്‍ ഒളിവില്‍ കഴിയുമ്ബോള്‍ സ്വീകരിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്.ഓമനയ്ക്കായി ഇന്റര്‍പോള്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും പതിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നു.
Post Your Comments