KeralaLatest NewsNews

“നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയായാണ്”; മരണത്തിന് 9 ദിവസങ്ങള്‍ക്ക് മുന്‍പ് മിഷേലിനോട് ഇങ്ങനെ പറഞ്ഞ അജ്ഞാതന്‍ ആര്? ദുരൂഹതയേറുന്നു

കൊച്ചി•കൊച്ചിയില്‍ സി.എ വിദ്യാര്‍ത്ഥിനിയായിരുന്ന പിറവം സ്വദേശി മിഷേല്‍ ഷാജി മരിച്ചിട്ട് എട്ടുമാസം ആയെങ്കിലും ഇതുവരെയും മരണത്തിന് പിന്നിലെ ദുരൂഹതകള്‍ക്ക് അവസാനമായിട്ടില്ല. മാര്‍ച്ച്‌ അഞ്ചിന് കാണാതായ മിഷേലിന്റെ മൃതദേഹം അടുത്തദിവസം കൊച്ചി കായലില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മിഷേലുമായി അടുപ്പം ഉണ്ടായിരുന്ന ക്രോണില്‍ എന്ന യുവാവിനെ പോലീസ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നത്.

ക്രോണിന്റെ മാനസീക പീഡനം സഹിക്കാന്‍ കഴിയാതെ മിഷേല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ആദ്യം ഉയര്‍ന്ന ആരോപണം. ഇക്കാര്യം മിഷേലിന്റെ സുഹൃത്തുക്കളും സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ മിഷേല്‍ മരിക്കുന്നതിന് 9 ദിവസം മുന്‍പ് കലൂര്‍ പള്ളിയില്‍ വച്ച് നടന്ന ഒരു സംഭവത്തെച്ചുറ്റിപ്പറ്റിയാണ് പുതിയ സംശയങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ അപരിചിതനായ ഒരാള്‍ വന്ന് പേര് ചോദിച്ചു. കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണെന്നും പറഞ്ഞു. ഇയാളുടെ സംഭാഷണം കേട്ട് പേടിച്ച മിഷേല്‍ ബസ് സ്റ്റോപ്പിലേക്ക് വേഗം നടന്നു. ഇയാള്‍ അവിടെയും പിന്തുടര്‍ന്നെത്തി. തുടര്‍ന്ന് ഹോസ്റ്റലിലേക്ക് ഓടിപ്പോയ മിഷേല്‍ ഇക്കാര്യം സുഹൃത്തിനെ വിളിച്ച് പറയുകയും ചെയ്തു. ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടി പള്ളിയിലും പരിസരത്തും പോയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

എന്‍.ആര്‍.ഐ സ്ലാങ്ങില്‍ ഉള്ള സംസാരം എന്ന് മിഷേല്‍ പറഞ്ഞത് മാത്രമാണ് അഞ്ജാതനെക്കുറിച്ചുള്ള ഏക തിരിച്ചറിയല്‍ വിവരം. ഹോസ്റ്റലിലെ സുഹൃത്തുക്കളോട് മിഷേല്‍ പറഞ്ഞ ഈ സംഭവം വീട്ടില്‍ അറിയിച്ചിരുന്നില്ല. മിഷേലിന്റെ മരണശേഷമാണ് കൂട്ടുകാര്‍ ഇക്കാര്യം വീട്ടില്‍ പറയുന്നത്.

മരിക്കുന്നതിന്റെ തലേദിവസം മകള്‍ വീട്ടിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മാതാവ് പറയുന്നു. തിങ്കളാഴ്ചയിലെ ടെസ്റ്റ് പേപ്പറിന് പഠിക്കാനുള്ള ബുക്‌സ് അബദ്ധത്തില്‍ വീട്ടിലായിപ്പോയെന്ന് പറഞ്ഞ് ഞായറാഴ്ച മൂന്ന് മണിക്കാണ് മിഷേല്‍ അമ്മയെ വിളിക്കുന്നത്. എന്നാല്‍ ഇവിടെയേത്തുമ്പോഴേക്കും വൈകുന്നേരമാകുമെന്ന് പറഞ്ഞ് മാതാവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. സാരമില്ല, ക്ലാസ്സ് ടെസ്റ്റ് പേപ്പറല്ലേ പഠിച്ചില്ലേലും വേണ്ടില്ലാ അത് മറന്നേക്ക്, അല്ലേല്‍ ഞങ്ങള്‍ ബുക്‌സ് അങ്ങോട്ട് കൊണ്ടുവന്നു തന്നോളാമെന്നും മാതാവ്‌ മിഷേലിനോട് പറഞ്ഞു. എല്ലാ ദിവസവും സംസാരിക്കുന്നതില്‍ നിന്ന് വിത്യാസ്തമായി മകളുടെ സംഭാഷണത്തില്‍ ഒരസ്വഭാവികതയും തോന്നിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button