KeralaLatest NewsNews

സംസ്ഥാനത്ത് തുലാവര്‍ഷം : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്‌ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കേരളത്തില്‍ ഇത്തവണ തമിഴ്നാട്ടിലേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കും.

അതിനു ശേഷമുള്ള രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്തു പരക്കെ മഴയുണ്ടാകും. വൈകുന്നേരം മൂന്നുമുതല്‍ ഏഴുവരെ ശക്തമായ ഇടിമിന്നലുണ്ടാകുമെന്നു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.

ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. വൈദ്യുതി ബന്ധത്തിനു പുറമേ കേബിള്‍, ടെലിഫോണ്‍ കണക്ഷനുകളും ഊരിയിടണം. വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ രാത്രിയാത്രയും കഴിവതും ഒഴിവാക്കണം.

ആറുമാസത്തെ പരീക്ഷണത്തിനുശേഷം വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നു ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ.ശേഖര്‍, എല്‍. കുര്യാക്കോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button