Latest NewsNewsIndia

ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു: അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു

റാഞ്ചി•ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ ബി.ജെ.പി പ്രാദേശിക നേതാവിനെ അഞ്ജാത സംഘം വെടിവെച്ചുകൊന്നു. അക്രമികളില്‍ ഒരാളെ ദാര്‍ല ഗ്രാമവാസികള്‍ തല്ലിക്കൊന്നതയും പോലീസ് പറഞ്ഞു.

ബി.ജെ.പി നേതാവായ രാജേന്ദ്ര മഹാതോ (42) ആണ് വീടിന് സമീപം വച്ച് കഴിഞ്ഞദിവസം രാത്രി വെടിയേറ്റ്‌ മരിച്ചത്. അക്രമിസംഘത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതയാണ് ഇവരം. തങ്ങളോടൊപ്പം ചെല്ലാന്‍ അക്രമികള്‍ രാജേന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനെത്തുടര്‍ന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് സബ്-ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രണവീര്‍ പറഞ്ഞു.

ഒരു അക്രമിയെ നാട്ടുകാര്‍ പിടികൂടി തല്ലിച്ചതച്ചു. ഇയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി. മറ്റുരണ്ടുപേര്‍ രക്ഷപെട്ടു.

വെടിയേറ്റ്‌ മരിക്കുന്നതിന് തൊട്ടുമുന്‍പ് രാജേന്ദ്ര മഹാതോയെ ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപെട്ട് വീട്ടിലെത്തിയതിന് പിന്നെലെയാണ് കൊലപാതകം.

പാര്‍ട്ടിയുടെ ദാര്‍ല ബൂത്ത്‌ കമ്മറ്റി പ്രസിഡന്റും മുര്‍ഹു ബ്ലോക്ക് കര്‍ഷക, ഓ.ബി.സി യൂണിറ്റുകളുടെ ട്രഷററുമായിരുന്നു രാജേന്ദ്ര മഹാതോയെന്ന് ബി.ജെ.പി ഖുന്തി ജില്ലാ പ്രസിഡന്റ് കാശിനാഥ് മഹാതോ പറഞ്ഞു.

അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

സംഭവം നടന്ന സ്ഥലത്ത് നിന്നും രണ്ട് പിസ്റ്റളുകളും ഒരു മോട്ടോര്‍ സൈക്കിളും കണ്ടെടുത്തിട്ടുണ്ട്. ഒരു പിസ്റ്റള്‍ കൊല്ലപ്പെട്ട അക്രമിയുടെ കൈവശം നിന്നാണ് കണ്ടെത്തിയത്.

അന്വേഷണം നടന്നുവരികയാണെന്നും ഇരു മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button