എന്തെങ്കിലും ജോലിതരൂ എന്ന് അപേക്ഷിക്കേണ്ട ഗതികേടിലെത്തി നിൽക്കുകയാണ് ജി എസ് ടി വകുപ്പ് ഉദ്യോഗസ്ഥർ.4608 സ്ഥിരം ജീവനക്കാരുള്ള കേരളം ജി എസ് ടി വകുപ്പിന് 5 മാസത്തിനിടെ ആകെ ജോലി ഉണ്ടായിരുന്നത് വെറും 5 ദിവസം.അതിൽ മൂന്നു ദിവസം അമിത ചാർജ് ഈടാക്കുന്ന ഹോട്ടലുകൾക്ക് പുറകെയായിരുന്നെങ്കിൽ അടുത്ത രണ്ടു ദിവസം വില കുറയ്ക്കാത്ത ഇനങ്ങളുടെ പട്ടിക തയ്യാറാക്കലായിരുന്നു.ജൂലായ് ഒന്ന് മുതല്‍ ഒക്ടോബര്‍ 28 വരെ ചെയ്ത ജോലിയാണിത്. അതിനു ശേഷം ജോലിയില്ലാതെ വെറുതെയിരുന്ന് ഇപ്പോൾ എന്തെങ്കിലും ജോലി തരുമോ എന്ന് അപേക്ഷിക്കുകയാണ് ജീവനക്കാർ.
ജൂലായ് ഒന്നിന് ജി.എസ്.ടി.നടപ്പാക്കിയപ്പോള്‍ ജീവനക്കാരെ പുനര്‍വിന്യസിച്ച് പുതിയ ജോലികള്‍ നല്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും മാസം അഞ്ചായിട്ടും ഉത്പാദനക്ഷമമായ പുനര്‍വിന്യാസമുണ്ടായില്ല. ജി.എസ്.ടി. നടപ്പാക്കിയതോടെ സംസ്ഥാനത്തെ 23 വാണിജ്യനികുതി ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുന്നൂറോളം ഇന്‍സ്പെക്ടര്‍മാരെ വിവിധ വകുപ്പുകളുടെ ഓഫീസുകളിലേക്ക്പുനര്‍വിന്യസിച്ചു.ജി.എസ്.ടി.യുടെ പൂര്‍ണനിയന്ത്രണം കേന്ദ്രത്തിനായതിനാല്‍ സംസ്ഥാന ഓഫീസുകളില്‍ ഒന്നുംചെയ്യാനില്ല. സംസ്ഥാനത്തെ പുതിയ സംരംഭങ്ങളുടെ രജിസ്ട്രേഷനും പ്രവര്‍ത്തനവും റിട്ടേണ്‍ നല്കലും എല്ലാം ജി.എസ്.ടി.പോര്‍ട്ടല്‍ വഴിയാണ്. അതിനാല്‍ സംസ്ഥാനവകുപ്പിന് ഇടപെടാനാകില്ല. നികുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വഴിയാണ്.സംസ്ഥാനത്തിന് മാത്രമായി ജി.എസ്.ടി.അനുബന്ധ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കാന്‍ തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. വകുപ്പിന്റെ പ്രധാന ഓഫീസില്‍ ജി.എസ്.ടി.ക്കായി പ്രത്യേകം സെല്‍ തുറന്നിട്ടുണ്ട്. ഇവിടെ മാത്രമാണ് ഊര്‍ജിതമായ പ്രവര്‍ത്തനം നടക്കുന്നത്.
Post Your Comments