അഹമ്മദാബാദ്: കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടുത്തം ഒരാൾ മരിച്ചു. ഗുജറാത്തിലെ നരോളിൽ നാഫ്ത തിന്നർ ഫാക്ടറിയിൽ . ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി ഉടമ പോക്കർ രാം ബിഷ്നോയി ആണ് മരിച്ചത്.
മുപ്പത് ഫയർ എൻജിനുകളുടെ സഹായത്തോടെ ഏഴു മണിക്കൂർ നീണ്ട ശ്രമ ഫലമായാണ് തീ അണയ്ക്കാൻ സാധിച്ചത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് ബിഷ്നോയിയുടെ മൃതദേഹം ലഭിച്ചതെന്നും പൊള്ളലേറ്റ അഗ്നിശമന സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
Post Your Comments