ചെങ്ങന്നൂർ: പ്രധാനമന്ത്രിയെ ഉന്നം വച്ചുള്ള “മുട്ടാളൻ” പ്രയോഗം കവി സച്ചിദാനന്ദനെതിരെ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുന്നു. ഒക്ടോബർ 29 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കവി സച്ചിദാനന്ദന്റെ “മുട്ടാളന്മാർ” എന്ന കവിതയിലെ പ്രയോഗങ്ങൾക്കെതിരെയാണ് യുവമോർച്ചാ നേതാവ് കൂടിയായ ശ്രീരാജ് തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
മുട്ടാളൻ എന്ന പ്രയോഗം പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നതിനു വേണ്ടി കവി സച്ചിദാനന്ദൻ ബോധപൂർവ്വം നടത്തിയാണ് എന്നാണ് വിമർശനം. “രാജ്യസഭയുടെ കൽപ്പടവുകൾ തൊട്ടു വന്ദിച്ചാണ് അവർ കയറി വന്നത്” എന്ന ഭാഗമാണ് വിമർശനത്തിനിടയാക്കിയത് .
സച്ചിദാനന്ദന്റേത് ഭാരതത്തിന്റെ ദേശീയ തയ്ക്കെതിരെ പ്രവർത്തിക്കുന്ന ചില തീവ്രവാദികളുടേതിനു തുല്ല്യമായ പ്രയോഗമാണ് ഈ വാക്കുകൾ എന്ന് യുവാവ് സമർത്ഥിക്കുന്നു. അവരാണ് ഈ രാജ്യത്തെ നേതാക്കന്മാരേയും , ദേശീയ മുഖങ്ങളേയും ലക്ഷ്യം വച്ച് ഇത്തരം പ്രയോഗങ്ങൾ നടത്തിക്കാണാറുള്ളത് എന്നും ശ്രീരാജ് പറയുന്നു.
” കിണറുകളിൽ വിഷം കലക്കാനും ,കുഞ്ഞുങ്ങളുടെ ഭക്ഷണം തട്ടിപ്പറിക്കാനും ,ചിന്തകളുടെ പേരിൽ മനുഷ്യരെ എയ്തു വീഴ്ത്താനും തുടങ്ങിയപ്പോഴാണ്” എന്നു പറയുന്ന ഭാഗത്താണ് “നീയാണോ മുട്ടാളൻ ” എന്ന പ്രയോഗമുള്ളത്.
നേരത്തെ കോഴിക്കോട് തസ്ലീമാ നസ്റീനൊപ്പം വേദി പങ്കിട്ട അവസരത്തിലും കവി സച്ചിദാനന്ദൻ , രാജ്യത്തെ ഭൂരിപക്ഷങ്ങളെ ആക്ഷേപിച്ച് രംഗത്തെത്തിയിരുന്നു എന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇദ്ദേഹം പറയുന്നു.
യുവമോർച്ച സംസ്ഥാന കമ്മറ്റിയംഗവും , മീഡിയാ സെൽ സംസ്ഥാന ജോ: കൺവീനറുമാണ് നിലവിൽ ശ്രീരാജ് ശ്രീവിലാസം. വിവർത്തകൻ ,പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലും അറിയപ്പെടുന്ന ശ്രീരാജ് ശ്രീവിലാസം വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാണ്.
വികെ ബൈജു.
വീഡിയോ ;
Post Your Comments