ദുബായ് : ദുബായില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇലക്ട്രീഷ്യന് പിടിയില്‍. ഇന്ത്യന്‍ സ്വദേശിയായ ഇലക്ട്രീഷ്യനാണ് കേസില്‍ പിടിയിലായത്. സംഭവത്തില്‍ പ്രതിക്ക് മൂന്നു മാസത്തെ തടവ് ശിക്ഷ കോടതി വിധിച്ചു.
ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. സെപ്തംബര്‍ 4 നാണ് സംഭവം നടന്നത്. അല്‍ റഫ പോലീസിനു ലഭിച്ച പരാതിയിലാണ് ഇയാള്‍ പിടിയിലായത്. അമ്പതു വയസുകാരനായ പ്രതി കുട്ടിയുടെ വീട്ടില്‍ ജോലിക്കു വന്നതായിരുന്നു. വീട്ടുജോലിക്കാരി തിരക്കിലായ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. പേടിച്ചു പോയ പെണ്‍കുട്ടി കുളിമുറിയില്‍ കയറി കുറ്റിയിട്ടു. അയാള്‍ പോയതിനു ശേഷമാണ് കുട്ടി പുറത്ത് ഇറങ്ങിയത്.
അടുക്കളയിലും കുളിമുറിയിലുള്ള ചില തകരാറുകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് പ്രതി ഞങ്ങളുടെ വീട്ടില്‍ വന്നത് എന്നു പെണ്‍കുട്ടിയുടെ അച്ഛന് വ്യക്തമാക്കി.പെണ്‍കുട്ടിയെ മോശമായി സ്പര്‍ശിച്ചതായി പ്രതി സമ്മതിച്ചു. പോലീസ് സ്റ്റേഷനില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു.
Post Your Comments