കലോറിയും ശരീരഭാരവും ഇല്ലാതാക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഇവയുടെ പ്രധാന പ്രത്യേകത ഇവ വളരെ രുചികരമായി തയ്യാറാക്കി നമുക്ക് തന്നെ കഴിക്കാം എന്നുള്ളതാണ്. അതോടൊപ്പം തന്നെ ആരോഗ്യകരമായ ഗുണങ്ങളും ഇതിലുണ്ട്. ഇത്തരം ഭക്ഷണ സാധനങ്ങള്‍ ദിവസവും പതിവായി കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇവ വഴി കലോറിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ശാരീരിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും അതുവഴി കലോറി കൂടുതലായി എരിച്ച് കളയാനും സഹായിക്കുന്നതാണ്‌ഗ്രേപ്ഫ്രൂട്ട. വേഗത്തിലും, ഏറെ സമയത്തേക്കും വിശപ്പകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം കലോറി നിയന്ത്രിക്കാനും ഇത് സഹായിക്കും. ഇതിലെ ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും. ഫ്രൂട്ട് സലാഡ് പോലുള്ളവയില്‍ ചേര്‍ത്തും, ജ്യൂസായും മുന്തിരി കഴിക്കാം.
കലോറി കുറഞ്ഞ അളവിലുള്ള സെലെറി, കഴിക്കുന്നതിനേക്കാള്‍ കലോറി ഇല്ലാതാക്കാന്‍ സഹായിക്കും. സെലെറിയിലെ പ്രധാന ഘടകം വെള്ളമാണ്. ഇത് ആഹാരക്രമത്തിന്റെ സന്തുലനത്തിന് പ്രധാനപ്പെട്ടതാണ്. എന്നാല്‍ സെലെറി മാത്രമായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ മിനറലുകളും, ന്യൂട്രിയന്റുകളും ലഭ്യമാക്കില്ല. അതിനാല്‍ ഇത് മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നതാണ് ഉചിതം.
ശുദ്ധീകരിച്ച ധാന്യങ്ങളേക്കാള്‍ മികച്ചതാണ് ഗോതമ്പ് മുഴുവനായി കഴിക്കുന്നത്. ഇത് ഗുരുതരമായ പല രോഗങ്ങളെയും തടയാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ധാന്യങ്ങള്‍ കഴിക്കുന്നത് ദഹിക്കാന്‍ ഏറെ സമയമെടുക്കുകയും അത് വഴി ഏറെ നേരത്തേക്ക് വിശപ്പ് അകറ്റി നിര്‍ത്താനും സഹായിക്കും. ധാന്യങ്ങള്‍ മുഴുവനായി കഴിക്കുന്നത് പലവിധ വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ലഭ്യമാകും. ഇവയില്‍ കൊഴുപ്പ് കുറവുമാണ്.
ഗ്രീന്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഒന്നാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. സവിശേഷമായ ഈ ഏഷ്യന്‍ ഹോട്ട് ഡ്രിങ്ക് സാധാരണമാണെങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ചെറുതല്ല. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് സ്ത്രീകളെ സംബന്ധിച്ച് ആകര്‍ഷകം തന്നെയാവും. ഗ്രീന്‍ ടീ ഒരു ശീലമാക്കുക.
ഒമേഗ 3 ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കും എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഒരു ഫാറ്റി ആസിഡായ ഒമേഗ 3 ഹോര്‍മോണിലെ ലെപ്റ്റിന്റെ നിലയെ സ്വാധീനിക്കുകയും, കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഒമേഗ 3 ശരീരത്തില്‍ സ്വയം ഉത്പാദിക്കപ്പെടാത്തതാണ്. ചെമ്പല്ലി, മത്തി, അയല തുടങ്ങിയവയില്‍ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതല്ലെങ്കില്‍ ഒമേഗ 3 സപ്ലിമെന്റുകള്‍ ഉപയോഗിക്കാം.
പ്രഭാതത്തില്‍ ഒരു കപ്പ് കാപ്പി കിട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാകും. കാപ്പിയിലെ കഫീനാണ് ഉന്മേഷവും ഉത്തേജനവും നല്കുന്നത്. കഫീന്‍ ശരീരത്തിലെത്തുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും, രക്തത്തില്‍ ഓക്‌സിജന്‍ കൂടുതലെത്തുകയും, കൂടുതല്‍ കലോറി ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ കാപ്പിയില്‍ ചേര്‍ക്കുന്ന ക്രീമുകളും, പഞ്ചസാരയും ഈ ഗുണങ്ങളില്ലാതാക്കും. ഇവയ്ക്ക് പകരം വസ്തുക്കള്‍ കണ്ടെത്തുക. ഉദാഹരണത്തിന് കറുവപ്പട്ട ഉപയോഗിക്കാം.
Post Your Comments