കണ്ണൂർ : കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരില്‍ പൊലീസ് പിടിയിലായ ഐ.എസ് ഭീകരർക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു.കഴിഞ്ഞ ദിവസം സിറിയയിൽ കൊല്ലപ്പെട്ട വളപട്ടണം സ്വദേശി റിഷാൽ, ഐ എസ് ബന്ധത്തിന്റെ പേരിൽ തുർക്കി തിരിച്ചയച്ച, ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലുള്ള ഷാജഹാന്‍ വെള്ളുവക്കണ്ടി, പൊലീസ് പിടിയിലായ തിരൂരിൽ നിന്നുള്ള സഫ്‌വാൻ , കണ്ണൂരിൽ നിന്നുള്ള മൻസീദ് എന്നിവരും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരാണ്.
കൂടാതെ പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇതിനകം ഐ എസിൽ ചേർന്നതായി സംഘടന തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.തീവ്ര ഇസ്ലാം നിലപാടുകള്‍ സ്വീകരിച്ച പലരും മറ്റ് ചില മേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും വിദേശങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു. ഇരുപതു വർഷത്തോളം ഗള്‍ഫ് രാജ്യങ്ങളിലടക്കം പാചകക്കാരനായിരുന്ന യു.കെ. ഹംസ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച പലരെയും ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തിയതോടെ സംഘടന കടുത്ത പ്രതിരോധത്തില്‍ ആയി.
ഇപ്പോള്‍ അറസ്റ്റിലായ പലര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആക്രമണം നടത്താനുള്ള ഐഎസ് പദ്ധതി പോലും പോപ്പുലർ ഫ്രണ്ടിന്റെ അറിവോടെയായിരുന്നുവെന്ന് എൻ ഐ എ, ആഭ്യന്തരമന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Post Your Comments