Latest NewsNewsIndia

ലൈംഗിക ആരോപണം; മാധ്യമപ്രവർത്തകനെതിരെ മന്ത്രിയുടെ പരാതി

റായ്പൂർ: മാധ്യമപ്രവർത്തകനെതിരെ മന്ത്രി നേരിട്ടു പരാതി നൽകി. തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും തന്നെ മനപ്പൂർവ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും കാണിച്ചു ഛത്തീസ്ഗഡ് മന്ത്രി രാജേഷ് മുനാട്ടാണ് പരാതി നൽകിയത്. ഈ പരാതിയിൽ പൊലീസ് കേസ് എടുത്തു. മന്ത്രി പൊലീസിനു പരാതി നൽകിയത് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭുപേഷ് ഭാഗേലിനും മാധ്യമ പ്രവർത്തകൻ വിനോദ് വർമക്കും എതിരെയാണ്. പരാതി നൽകാൻ ബിജെപി സംസ്ഥാന അധ്യക്ഷനും മന്ത്രിക്കൊപ്പമെത്തിയിരുന്നു.

ഐടി ആക്ട് 67(എ) വകുപ്പ് പ്രകാരമാണ് കേസ്. രാജേഷ് മുനാട്ടിന്റെ നിലപാ‌ട് സി‍ഡി വ്യാജമാണെന്നും തനിക്കെതിരെയുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നുമാണ്. അതേസമയം ഉടൻ തന്നെ അറസ്റ്റിലായ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് വർമയിൽ നിന്ന് ലഭിച്ച സിഡിയുടെ കോപ്പി ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

കഴിഞ്ഞ ദിവസം മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് വർമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡ് മന്ത്രി രാജേഷ് മുനാട്ടിനെതിരെ ദൃശ്യങ്ങളടങ്ങിയ സിഡിയുണ്ടെന്നതിനാലാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകൻ വിനോദ് വർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആം ആദ്മി പാർട്ടി പ്രവര്‍ത്തകരെയും മുനാട്ടിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button