കാലിഫോര്‍ണിയ•കഞ്ചാവിന്റെ അത്ഭുതശക്തികള്‍ ശക്തികള്‍ തിരിച്ചറിഞ്ഞവരാന് പ്രചീനര്‍. ഇവ എന്നാല്‍ പില്‍ക്കാലത്ത് കഞ്ചാവ് വില്ലനായി മുദ്രകുത്തപ്പെട്ടു. അതോടെ നിരോധനവും വന്നു. എങ്കിലും ഇപ്പോഴും ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഔഷധം നിര്‍മ്മിക്കുന്നതിന് കഞ്ചാവിനെ ഉപയോഗപ്പെടുത്തി വരുന്നുണ്ട്.
എന്നാല്‍ കഞ്ചാവിനെക്കുറിച്ച് ഇതുവരെയുള്ള ധരണകള്‍ തിരുത്തിയെഴുതുന്ന ഒരു പഠന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കഞ്ചാവ് വലിക്കുന്നവര്‍ക്ക് കൂടുതല്‍ തവണ സെക്സ് ചെയ്യാന്‍ കഴിയുമത്രേ! സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ 25 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള 50,000 പേരില്‍ നടത്തിയ പഠനത്തിലാണ് ലൈംഗിക പ്രവൃത്തികളെ കഞ്ചാവ് എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയത്.
കഞ്ചാവ് ലൈംഗികതൃഷ്ണയെ ഉത്തേജിപ്പിക്കുന്നതിനുള്ള കഴിവുണ്ടെന്ന് പൂര്‍വികള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആധുനിക ഡോക്ടര്‍മാരുടെ നിഗമനം, ഈ മരുന്ന് തൃഷ്ണയെ മന്ദീഭവിപ്പിക്കുമെന്നും ലൈംഗിക കാര്യങ്ങളില്‍ വിഘ്നം സൃഷ്ടിക്കുമെന്നുമായിരുന്നു.
പുതിയ പഠനറിപ്പോര്‍ട്ട് ‘ദി ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“കഞ്ചാവിന്റെ തുടര്‍ച്ചയായ ഉപയോഗം ലൈംഗിക ഉത്തേജനത്തെയോ പ്രകടനത്തെയോ ബാധിക്കുന്നതായി കണ്ടെത്തിയില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍, അത് ലൈംഗിക ബന്ധത്തിന്റ ആവര്‍ത്തി കൂടിയത് കൊണ്ടാകും” – പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിസിനിലെ മിഷേല്‍ എയിസന്‍ബര്‍ഗ് പറഞ്ഞു.
വിവാഹിതര്‍, യുവാക്കള്‍, പ്രായമായവര്‍, വിദ്യാഭ്യാസമുള്ളവര്‍, ആരോഗ്യമുള്ളവര്‍, ആരോഗ്യമില്ലാത്തവര്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളിലും ഇക്കാര്യം ഒരേപോലെയാണ് കണ്ടെത്തിയത്.
കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക് 20 ശതമാനം അധികം തവണ കൂടുതല്‍ സെക്സ് ചെയ്യാന്‍ കഴിയുന്നു. കഞ്ചാവ് മുന്‍പത്തെ മാസം ഉപയോഗിക്കാത്ത സ്ത്രീകള്‍ക്ക് ആറുതവണ സെക്സ് ചെയ്യാനാണ് കഴിഞ്ഞത്. അതേസമയം, സ്ഥിരം കഞ്ചാവ് ഉപയോഗിച്ച സ്ത്രീകള്‍ക്ക് 7.1 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതായും പഠനം പറയുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയെന്നോ, കഞ്ചാവ് മൂലമാണ് ഇതിന് സാധിക്കുന്നതെന്ന സ്ഥിരീകരണമോ പഠനം നല്‍കുന്നില്ല. ഒരു പക്ഷെ, കഞ്ചാവ് വലിക്കുന്നവര്‍ കൂടുതല്‍ ഉല്ലാസവന്മാരായി മാറുന്നeത് കൊണ്ടാകാം- മിഷേല്‍ പറയുന്നു.
അതേസമയം, നിരോധിത മയക്കുമരുന്നുകളായ കൊക്കെയ്ന്‍ മുതലായവയിലും ഗവേഷകര്‍ പഠനം നടത്തിയെങ്കിലും ഇങ്ങനെയൊരു ബന്ധം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതാണ് കഞ്ചാവ് ലൈംഗിക പ്രവര്‍ത്തിയെ സ്വാധീനിക്കുന്നുവെന്ന നിഗമത്തിലേക്ക് എത്തിച്ചേരാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.
Post Your Comments