കൊച്ചി: കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മിനി കൂപ്പറിൽ സഞ്ചരിച്ച വിവാദത്തിനു പുറമെ കൂടുതൽ കുരുക്കിലേക്ക്. ഇപ്പോൾ പുറത്തു വരുന്ന വിവരമനുസരിച്ച് കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്‍റെ രജിസ്ട്രേഷന്‍ വ്യാജമാണെന്നും നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിലെ വ്യാജ മേൽവിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ഒരു പ്രമുഖ ചാനൽ പുറത്തു വിട്ടു.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ-01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാൽ അതിൽ നൽകിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ പ്രമുഖ ന്യൂസ് ചാനലിന്റെ അന്വേഷണപരമ്പരയിലെ വെളിപ്പെടുത്തൽ. നമ്പര്‍-4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട്, ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. ഇദ്ദേഹത്തിന് കാരാട്ട് ഫൈസൽ എന്നത് ആരാണെന്നു പോലും അറിയില്ല എന്ന് ഈ ചാനലിനോട് വ്യക്തമാക്കി.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമ വെട്ടിച്ചിരിക്കുന്നത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ വിലാസം നല്‍കിയതും ഗുരുതരമായ കുറ്റമാണ്. ആയിരം കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയാണ് ഫൈസല്‍ കാരാട്ട് എന്ന ആരോപണവുമായി ബിജെപി സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്തെത്തിയതോടെയാണ് മിനി കൂപ്പര്‍ വിവാദമാകുന്നത്.
Post Your Comments