തിരുവനന്തപുരം:കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമത്തെ കെട്ടിടം സ്ഥാപിക്കാൻ ബോർഡ് യോഗത്തിൽ തീരുമാനമായി.200 കോടി ചെലവിൽ കമ്പനി നേരിട്ടാണ് നിർമ്മാണം.യോഗത്തിൽ കമ്പനി ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു.
നിലവിലെ കെട്ടിടത്തിന് ഏഴുലക്ഷം ചതുരശ്ര അടി വിസ്തീർണം ഉണ്ട്.അതിൽ പാട്ടത്തിനു കൊടുത്ത 3 .56 ലക്ഷം ചതുരശ്ര അടിയിൽ 78 ശതമാനവും അലോട്ട് ചെയ്തു.65 ലക്ഷം ചതുരശ്ര അടിയിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു. പണി പൂർത്തിയായ കെട്ടിടത്തിലെ 50,000 ചതുരശ്ര അടി ഏണസ്റ്റ് ആൻഡ് കമ്പനിക്ക് നൽകാനുള്ള നിർദ്ദേശം യോഗം അംഗീകരിച്ചു.സിംഗപ്പൂർ ആസ്ഥാനമായ ബർണാഡ് സ്‌കട്ടിൽ എന്ന കമ്പനിക്ക് നാവിക സംബന്ധമായ സോഫ്റ്റ് വെയർ സൊലൂഷൻ ഉണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിക്കാൻ ഒരേക്കർ ഭൂമി അനുവദിക്കും.ആയിരം പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണിത്.
ഹോൾസിങ് കമ്പനിയായ ദുബായ് ഹോൾസിങ്ങിന്റെ ചെയർമാൻ അബ്ദുള്ള അഹമ്മദ് അൽ ഹബ്ബായ് അടുത്തുതന്നെ മുഖ്യമന്ത്രിയുമായി സ്മാർട്ട് സിറ്റിയുടെ അടുത്ത ഘട്ട പ്രവർത്തന ചർച്ചകൾ നടത്തും.യോഗത്തിൽ ഡയറക്ടർമാരായ ഖാലിദ് അബ്‌ദുൾ കരീം ഹുസൈൻ അൽ മാലിക് ,ജസീം മുഹമ്മദ് അബ്ദുള്ള അൽ അബ്ദുൾ ,ബദ്ർ അൽ ഗർഗാവി ,ഐ. ടി സെക്രട്ടറി എം.ശിവശങ്കർ എന്നിവർ പങ്കെടുത്തു.
Post Your Comments