തിരുവനന്തപുരം•കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പററാത്ത പാർട്ടിയാണ് സി. പി. ഐ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. തോമസ് ചാണ്ടി വിഷയത്തിലെ സി.പി.ഐ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടി വിഷയത്തിൽ സി. പി. എം, സി. പി. ഐ തർക്കം എന്ന നിലയിൽ വലിയ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണല്ലോ. സി. പി. ഐ നേതൃത്വവും റവന്യൂമന്ത്രിയും ഇക്കാര്യത്തിൽ അഴിമതിവിരുദ്ധനിലപാടെടുക്കുന്നു എന്ന തോന്നൽ ഇപ്പോൾ ഉണ്ടായിരിക്കുന്നു. എന്നാൽ ഇത് വെറുമൊരു തട്ടിപ്പ് മാത്രമാണെന്നാണ് തന്റെ നിഗമനം. കാരണം കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പററാത്ത പാർട്ടിയാണ് സി. പി. ഐ എന്നും സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പിണറായിവിജയനു മുന്നിൽ എഴുന്നേററു നിൽക്കാൻ പോലും ആർജ്ജവമില്ലാത്ത പാർട്ടിയാണ് സി. പി. ഐ എന്ന് നിരവധി തവണ അവർ തെളിയിച്ചിട്ടുണ്ട്. മൂന്നാറിൽ വെറുതേ മോങ്ങിയതല്ലാതെ അവസാനം നിർലജ്ജം എം. എം മണിക്കു മുന്നിൽ അവർ കീഴടങ്ങിയത് നാം കണ്ടതാണ്. ഇക്കാര്യത്തിലും അവർ സി. പി. എമ്മിന് കീഴടങ്ങും. ഉറപ്പ്. നമുക്കു കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Post Your Comments