സിംഗപ്പൂരിലെ ഒരു വീട്ടില്‍ ഇന്ത്യന്‍ വംശജനയായ ബിസിനസുകാരന്‍ യുവതിയെ കൊല്ലപ്പെടുത്തി. കൊല്ലപ്പെട്ട സ്ത്രീ ഇയാളുടെ ഭാര്യയാണെന്നു സംശയിക്കപ്പെടുന്നു. 50 വയസുകരാനായ കൃഷ്ണന്‍ രാജുവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ 10.48 മധ്യേയുള്ള സമയത്താണ് കൃത്യം നടന്നത്. 44 വയസുകരായിയായ റൈഥേന വെത്തനാനാ സമിയാണ് കൊല്ലപ്പെട്ടത്. ജാളന്‍ ലോയാങ് ബസാര്‍യിലെ ഒരു വീട്ടിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.
കുറ്റം തെളിഞ്ഞാല്‍ പ്രതിക്കു വധശിക്ഷ ലഭിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന കൃഷ്ണന്റെ ഭാര്യയാണ് കൊല്ലപ്പെട്ട സ്ത്രീയെന്നു പോലീസ് സംശയിക്കുന്നു.
സിംഗപ്പൂരില്‍ തിരിച്ചെത്തുന്നതിന് മുമ്പ് മലേഷ്യയില്‍ എത്തിയ പ്രതി അവിടെ വച്ച് പോലീസിനു കീഴടങ്ങുകയായിരുന്നു. സംഭവം നടന്ന് 10 മണിക്കൂറിനകം കൃഷ്ണന്‍ രാജു വുഡ്‌ലാന്‍ഡ്‌സ് ചെക്ക് പോയിന്റില്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. ബെഡ്‌റൂമിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം ഒരു കത്തി ഉണ്ടായിരുന്നു. നിരവധി തവണ കുത്തിയാണ് പ്രതി സ്ത്രീയെ കൊന്നത്. പ്രതി യാതൊരു വികാര പ്രകടനങ്ങളും കൂടാതെയാണ് പോലീസിനോട് ഇടപെട്ടത്. പ്രതിയെ ഇനി നവംബര്‍ മൂന്നിനാണ് കോടതിയില്‍ ഹാജരാകുന്നത്.
Post Your Comments