മൂന്ന് വര്‍ഷമായി തെങ്ങിനു മുകളില്‍ താമസിക്കുന്ന ഗില്‍ബര്‍ട്ട് സാഞ്ചേസിനെ താഴെയിറങ്ങി. ദീര്‍ഘകാലമായി ഗില്‍ബര്‍ട്ടിനെ താഴെയിറക്കാനുള്ള അനേകരുടെ പരിശ്രമത്തിനു ഇതോടെ അവസാനമായി. പ്രാദേശിക ഭരണകൂടവും നാട്ടുകാരും ഇതിനായി നിരന്തരമായി ശ്രമം നടത്തുകയായിരുന്നു. ഗില്‍ബര്‍ട്ട് 60 അടി ഉയരമുള്ള തെങ്ങിലാണ് താമസം തുടങ്ങിയത്. ഫിലിപ്പൈന്‍സിലെ അഗുസാനില്‍ നടന്ന സംഭവം അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഗില്‍ബര്‍ട്ട് ചെറിയ മറയുണ്ടാക്കിയാണ് തെങ്ങിനു മുകളില്‍ താമസിച്ചിരുന്നത്. ഏതാനും വസ്ത്രങ്ങളും ഒരു കയറുമായിട്ടാണ് തെങ്ങിനു മുകളില്‍ ഗില്‍ബര്‍ട്ട് കഴിഞ്ഞിരുന്നത്.
തെങ്ങിനു മുകളില്‍ അമ്മ വെനെഫ്രെഡ് സാഞ്ചേസ് എത്തിച്ചു കൊടുത്ത ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. 2014 ലാണ് ഇയാള്‍ തെങ്ങ് താമസസ്ഥലമായി തിരെഞ്ഞടുത്തത്. സഹോദരി വില്‍മ പറയുന്നത് തോക്കുകൊണ്ട് തലയ്ക്കടിയേറ്റതോടെയാണ് ഗില്‍ബര്‍ട്ടിന്റെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസം കണ്ടത് എന്നാണ്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഗില്‍ബര്‍ട്ട് സാഞ്ചേസിനെ താഴെ എത്തിച്ചത് . ഇയാളെ കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments