മനില•തെക്കൻ ഫിലിപ്പൈൻസിൽ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും കെട്ടിട തകര്‍ച്ചയിലും പെട്ട് നാല് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഡാവാവോ ഡെൽ സുർ പ്രവിശ്യയിലെ മഗ്സെസെ പട്ടണത്തിൽ ഉണ്ടായ ഭൂചലനത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് ഓഫീസ് അറിയിച്ചു. വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് രണ്ട്പേര് കൂടി മരിച്ചതായി എബിഎസ്-സിബിഎൻ ടെലിവിഷൻ നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. വടക്കൻ കൊട്ടബാറ്റോ പ്രവിശ്യയിലെ തുളുനാനിൽ നിന്ന് 22 കിലോമീറ്റർ തെക്കുകിഴക്കായി 8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പൈന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊള്‍ക്കാനോളജി ആന്‍ഡ് സീസ്മോളജി അറിയിച്ചു.
Post Your Comments