Latest NewsIndiaNews

വ്യാജ മദ്യം കുടിച്ച്‌ അഞ്ച് മരണം

ബീഹാര്‍: ബീഹാറില്‍ വ്യാജ മദ്യം കുടിച്ച്‌ അഞ്ച് മരണം. റോഹ്താസ് ജില്ലയിലെ ദന്‍വര്‍ ഗ്രാമത്തിലാണ് മദ്യ ദുരന്തം നടന്നത്. നാല് പേരുടെ നില ഗുരുതരമാണ്. പൂര്‍ണമായും മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ബീഹാര്‍.

സംഭവത്തെ തുടര്‍ന്ന് ദന്‍വര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായി ഷഹബാദ് ഡി.ഐ.ജി മുഹമ്മദ് റഹ്മാന്‍ അറിയിച്ചു. ഇതോടൊപ്പം എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് നേരെയും കര്‍ശന നടപടികളുണ്ടാകുമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ഡി.ഐ.ജിയും, ജില്ലാ മജിസ്ട്രേറ്രും പൊലീസ് സൂപ്രണ്ടിനൊപ്പം സ്ഥലത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button