KeralaLatest NewsNews

146 പുതുമുഖങ്ങളുമായി കെപിസിസി പട്ടിക

ന്യൂഡൽഹി: ഹൈക്കമാൻഡ് ഉടൻ പുതിയ കെപിസിസി അംഗങ്ങളു‍ടെ പട്ടികയ്ക്ക് അംഗീകാരം നൽകിയേക്കും. പട്ടികയിൽ 304 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 146 പേർ പുതുമുഖങ്ങളും 52 പേർ 45 വയസ്സിനു താഴെ പ്രായമുള്ളവരുമാണ്. മുല്ലപ്പള്ളി രാമചന്ദ്രനും മുകുൾ വാസ്‍നിക്കും പട്ടിക സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്കെത്തുന്നതിനുള്ള അവസാനവട്ട ചർച്ചയിലാണ്.

വിവിധ കോണുകളിൽ‌നിന്നാണ് ഗ്രൂപ്പുകൾ തമ്മിൽ തീരുമാനമെടുത്തതിനുശേഷം സമർപ്പിച്ച പട്ടികയ്ക്കെതിരെ പരാതി ഉയർന്നത്. രാഹുൽ ഗാന്ധിയും നിലപാട് കർശനമാക്കിയതോടെ പട്ടിക മാറ്റിയെഴുതേണ്ട അവസ്ഥയായി. പട്ടികയ്ക്ക് ഒട്ടേറെ ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ അന്തിമ രൂപമായെന്നാണ് വിവരം. പട്ടികയിൽ നിലവിൽ ഐ ഗ്രൂപ്പിൽനിന്ന് 147 പേരും എ ഗ്രൂപ്പിൽനിന്ന് 136 പേരുമാണ് ഇടം നേടിയത്. നിഷ്പക്ഷരായി 21 പേരുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച പുതിയ കെപിസിസി ഭാരവാഹികളുടെ യോഗം ചേരാമെന്ന വിലയിരുത്തലിലാണ് നേതാക്കൾ.

shortlink

Post Your Comments


Back to top button