MollywoodLatest NewsCinema

പൃഥ്വിയുടെ ചെറുപ്പകാലം അവതരിപ്പിച്ച ആ കുഞ്ഞ് പയ്യൻ ഇന്ന് പാറി പറക്കുകയാണ്

താന്തോന്നി എന്ന സിനിമയിലെ പൃഥ്വി രാജിന്റെ ചെറുപ്പകാലം ചെയ്ത ആ കുഞ്ഞ് പയ്യനാണോ ഈ നായകനെന്ന് സംശയിച്ചുപോകും.ബാലതാരമായി വന്നു തിരക്കുകളിലേക്ക് പറന്നുയരുന്ന ഷെയിൻ നിഗം ഇപ്പോൾ മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ്. ചിലർ പറയുന്നു ഫഹദിന്റെ അഭിനയത്തോട് സാദൃശ്യമുണ്ടെന്ന്. മറ്റു ചിലർക്ക് പൃഥ്വി രാജ്.കാര്യമെന്തായാലും ഷെയിൻ ഇപ്പോൾ പാറി പറക്കുകയാണ്.കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോൾ ഈ യുവനടന്. ഈട, പൈങ്കിളി , ഓള് തുടങ്ങിയ ചിത്രങ്ങളാണ് ഷെയിൻന്റെ ഇനി വരാനുള്ള ചിത്രങ്ങൾ .അതും പലരും അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന വമ്പൻ സംവിധായകർക്കൊപ്പവും.കിസ്മത്തിലെ നായകവേഷം തകർത്ത് അഭിനയിച്ച ശേഷം പെൺകുട്ടികളുടെ പ്രിയ താരമാണ് ഈ ഇരുപത്തൊന്നുകാരൻ.അഭിയുടെ മകൻ എന്നതിലുപരി വളരെ വേഗത്തിൽ തന്നെ സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിക്കഴിഞ്ഞ് ഈ യുവതാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button