നെടുമങ്ങാട് : 33 മോഷണങ്ങള്‍ നടത്തിയ മാതൃക സഹോദരങ്ങള്‍ അറസ്റ്റില്‍. 90 പവന്‍ സ്വര്‍ണവും അഞ്ചുലക്ഷത്തിലധികം രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമാണ് സഹോദരങ്ങള്‍ മോഷ്ടിച്ചത്. വെള്ളനാട് വെമ്പന്നൂര്‍ അയണിക്കോണം കട്ടക്കാല്‍ വീട്ടില്‍ മോനി എന്ന മോനിച്ചന്‍ (34), അനില്‍കുമാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. പകല്‍ ആളില്ലാത്തവീടുകളില്‍ മോഷണം നടത്തുകയാണ് ഇവരുടെ രീതി. പോലീസിനും നാട്ടുകാര്‍ക്കും സംശയം തോന്നാതിരിക്കാനായി ടൈലിന്റെ പണിക്കു പോകുക എന്നതാണ് ഇവര്‍ പിന്തുടര്‍ന്നു വന്നിരുന്നതെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി. അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മോഷ്ടിക്കുന്ന സാധനങ്ങള്‍ കാമുകിമാര്‍ക്ക് സമ്മാനിക്കുകയാണ് ഇവര്‍ പ്രധാനമായും ചെയ്യുന്നത് എന്നും അദ്ദേഹം അറിയിച്ചു. നാലുവര്‍ഷമായി നടത്തുന്ന മോഷണങ്ങളില്‍ നെടുമങ്ങാട് ഭാഗത്തുനിന്നു മാത്രം നിരവധി വീടുകളില്‍നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നിട്ടുണ്ട്. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ കുപ്രസിദ്ധ മോഷ്ടാവ് വെള്ളനാട് രമേശനും ചേര്‍ന്നാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തെളിയിക്കപ്പെടാതെ കിടന്ന മുപ്പതോളം കേസുകളിലെ പ്രതികളാണ് മൂവര്‍ സംഘം.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തെളിയിക്കപ്പെടാതെ കിടന്ന മുപ്പതോളം കേസുകളിലെ പ്രതികളാണ് മൂവര്‍ സംഘം. ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ സ്വര്‍ണവും അഞ്ചുലക്ഷത്തിലധികം രൂപയുടെ ലാപ്പ്‌ടോപ്പ്, ക്യാമറ, മറ്റ് വൈദ്യുതോപകരണങ്ങള്‍, പതിനായിരക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണുകള്‍, ആയിരക്കണക്കിന് രൂപയുടെ റീചാര്‍ജ് കൂപ്പണുകള്‍ എന്നിവയെല്ലാം കവര്‍ന്നത് ഈ സംഘമാെണന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഡിവൈ.എസ്.പി. പറഞ്ഞു.
കൂടാതെ അട്ടക്കുളങ്ങര ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് വിദേശമദ്യകുപ്പികളും പതിനായിരത്തോളം രൂപയും നിരവധി വീടുകളില്‍ നിന്നും വാട്ടര്‍ ടാപ്പുകള്‍, സാനിറ്ററി ഫിറ്റിങ്ങുകള്‍, ലാപ്‌ടോപ്പുകള്‍, ഐ ഫോണുകള്‍, ടാബുകള്‍, ചെമ്പുപാത്രങ്ങള്‍, റബ്ബര്‍ ഷീറ്റുകള്‍, ഇരുമ്പു കമ്പികള്‍ എന്നിവയും പ്രതികള്‍ കവര്‍ന്നിട്ടുണ്ട്. ഇതിനു പുറമേ കടകള്‍ കുത്തിത്തുറന്നുള്ള മോഷണം, വീടുകളില്‍നിന്നു സ്വര്‍ണവാച്ചുകള്‍, സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണ ഏലസ്സ്, മൊബൈല്‍ ഫോണുകള്‍, തടി മുറിക്കാനുപയോഗിക്കുന്ന കട്ടിങ്ങ് മെഷീനുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ മോഷ്ടിച്ച കേസുകളും തെളിഞ്ഞിട്ടുണ്ട്.
വഴയില പുരവൂര്‍ക്കോണത്തുള്ള റിട്ട. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍നിന്നു 17 പവന്‍ സ്വര്‍ണവും ഉള്ളൂര്‍ ഗാര്‍ഡന്‍സിലെ ഡോ. ബിജുവിന്റെ വീട് പൊളിച്ചു 7 പവന്‍ സ്വര്‍ണവും ആറായിരം രൂപയും നന്തന്‍കോട് നന്ദന്‍നഗറിലെ വീട്ടില്‍നിന്നു 2 വിലകൂടിയ ക്യാമറകള്‍, വാച്ചുകള്‍, ആറന്മുള കണ്ണാടി, പണം, നന്ദാവനം എ.ആര്‍. ക്യാമ്പിനു പിറകുവശത്തുള്ള അനൂപിന്റെ വീട്ടില്‍നിന്നു മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും പ്രതികള്‍ കവര്‍ന്നിരുന്നു.
മുളക് പൊടി വിതറിയും, കാവല്‍ നായ്ക്കളെ കൊന്നും പകല്‍ നടത്തിയിട്ടുള്ള ഇരുപതോളം മോഷണ കേസുകളും പ്രതികളുടെ പേരിലുള്ളതായി പോലീസ് പറഞ്ഞു. വെള്ളനാട് എല്‍.പി.എസിലെ മോഷണം, പൂവച്ചലിലെ പോേസ്റ്റാഫീസിലെ മോഷണം, വെളിയന്നൂരിലെ പെട്രോള്‍ പമ്പിലെ മോഷണം എന്നീ കേസുകളും പ്രതികളുടെ പേരിലുണ്ട്. നെടുമങ്ങാട് പഴകുറ്റിയിലെ വീട്ടില്‍ കഴിഞ്ഞ 19-നു മോഷണശ്രമം നടന്നിരുന്നു. പോലീസ് ഈ കേസില്‍ നടത്തിയ അന്വേഷണത്തില്‍ മോനിച്ചനെ നെടുമങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും അനില്‍കുമാറിനെ ചുള്ളിമാനൂരില്‍ നിന്നുമാണ് പിടികൂടിയത്.
Post Your Comments