Latest NewsNewsInternational

വികൃതരൂപിയായ സ്ത്രീയെന്ന് വിളിച്ച് കളിയാക്കിയവര്‍ ഇന്ന് അവളെ പ്രകീര്‍ത്തിക്കുന്നു

ലിസി വലെസ്‌കസ് എന്ന പെണ്‍കുട്ടിയുടെ ജീവിതം തികച്ചും മറ്റുള്ളവർക്ക് ഒരു മാതൃക ആകുകയാണ്. പണ്ട് ലോകത്തെ ഏറ്റവും വികൃതരൂപിയായ സ്ത്രീയെന്നാണ് അവരെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് അവളെ പ്രകീര്‍ത്തിക്കുകയാണ്. അപൂര്‍വമായ മാരക രോഗം ബാധിച്ച് ഭാരം കുറഞ്ഞ ശിശുവായായായിരുന്നു ഇവരുടെ ജനനം. ശരീര ഭാരം കുടുകയില്ല. വളര്‍ച്ചയും കുറവ്. പക്ഷെ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ പ്രായമാകുകയും ചെയ്യും. ഇതായിരുന്നു രോഗാവസ്ഥ. ഇതുമൂലം വലുതായപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിയായി.

തുടർന്ന് മുതിര്‍ന്നപ്പോള്‍ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. 16ാം വയസ്സിലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം ഉണ്ടായത്. യൂട്യൂബില്‍ ആരോ ലിസിയെക്കുറിച്ച് ലോകത്തിലെ ഏറ്റവും വികൃതരൂപിയായ സ്ത്രീ എന്ന പേരില്‍ ഒരു വീഡിയോ നിര്‍മിച്ചു. ജീവിതത്തിന്റെ എല്ലാ പ്രസക്തിയും വീഡിയോയും അതുകണ്ടവരുടെ പ്രതികരണങ്ങളും വായിച്ചപ്പോള്‍ ലിസിക്കു നഷ്ടപ്പെട്ടു.

പക്ഷേ അവൾ അവിടെ തളര്‍ന്നില്ല. പൊരുതി പിടിച്ചു നിന്നു. ഇന്ന് വിജയകരമായ ഒരു വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണ് ലിസി. ലോകമാകെ സഞ്ചരിച്ച് തന്നെക്കുറിച്ചും തന്റെ അസുഖത്തെക്കുറിച്ചും ലിസി സംസാരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം ഏറ്റവും വികൃതമായ മുഖത്തിന്റെ ഉടമയ്ക്കാണ്. ലിസിയെ യൂ ട്യൂബില്‍ ഇന്നു ലക്ഷക്കണക്കിനുപേര്‍ പിന്തുടരുന്നു. ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെയും അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും ലിസി പോരാട്ടം തുടരുന്നു.

shortlink

Post Your Comments


Back to top button