Latest NewsNewsIndia

സ്​റ്റീല്‍ അതോറിറ്റിയുടെ കുത്തക അവസാനിപ്പിക്കാനൊരുങ്ങി റെയിൽവേ

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ സ്​റ്റീല്‍ അതോറിറ്റിയുടെ കുത്തക അവസാനിപ്പിച്ച്‌​ സ്വകാര്യ കമ്പനികള്‍ക്കും അവസരം നല്‍കാൻ റെയിൽവേയുടെ തീരുമാനം. കൃത്യമായ സമയത്ത്​ കുറഞ്ഞ വിലയില്‍ സ്​റ്റീല്‍ ലഭിക്കുന്നതിനായി സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുമെന്നാണ് റിപ്പോർട്ട്. 700,000 മെട്രിക്​ ടണ്‍ സ്​റ്റീല്‍ വാങ്ങാനാണ്​ റെയില്‍വേയുടെ പദ്ധതി.

അതേസമയം ജിന്‍ഡാല്‍ സ്​റ്റീല്‍ ഉള്‍പ്പടെയുള്ള വന്‍കിട കോര്‍പ്പേററ്റ്​ സ്വകാര്യ കമ്പനികള്‍ക്കാവും ഇതി​ന്റെ ഗുണം ലഭിക്കുകയെന്ന്​ ആരോപണമുയര്‍ന്നിട്ടുണ്ട്​. റെയില്‍വേയുടെ സ്​റ്റീല്‍ ആവശ്യകതയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ള 1.5 മില്യണ്‍ ടണ്ണിലേക്ക്​ എത്തുമെന്ന്​ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് സ്വകാര്യ കമ്പനികള്‍ക്ക്​ കരാര്‍ നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button