ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റിയുടെ കുത്തക അവസാനിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്കും അവസരം നല്കാൻ റെയിൽവേയുടെ തീരുമാനം. കൃത്യമായ സമയത്ത് കുറഞ്ഞ വിലയില്‍ സ്റ്റീല്‍ ലഭിക്കുന്നതിനായി സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുമെന്നാണ് റിപ്പോർട്ട്. 700,000 മെട്രിക് ടണ്‍ സ്റ്റീല്‍ വാങ്ങാനാണ് റെയില്‍വേയുടെ പദ്ധതി.
അതേസമയം ജിന്‍ഡാല്‍ സ്റ്റീല്‍ ഉള്‍പ്പടെയുള്ള വന്‍കിട കോര്‍പ്പേററ്റ് സ്വകാര്യ കമ്പനികള്‍ക്കാവും ഇതിന്റെ ഗുണം ലഭിക്കുകയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. റെയില്‍വേയുടെ സ്റ്റീല്‍ ആവശ്യകതയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ള 1.5 മില്യണ്‍ ടണ്ണിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്കാന് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments