വിവാഹക്കാര്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി പലപ്പോഴും ചോദ്യങ്ങൾ നേരിടാറുണ്ട്. . ഇത്ര വയസായിട്ടും എന്തുകൊണ്ടാണ് രാഹുല്‍ വിവാഹം കഴിക്കാത്തതെന്നാണ് പലര്‍ക്കും അറിയേണ്ടത്. പിഎച്ച്‌ഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലും രാഹുലിന് ഈ ചോദ്യം നേരിടേണ്ടതായി വന്നു. ബോക്സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദറിന്റെ ചോദ്യത്തിന് രാഹുലിന് മറുപടി പറയേണ്ടതായി വന്നു.
‘വിധിയില്‍ വിശ്വസിക്കുന്ന ആളാണ് താന്‍. എല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കും’ എന്നായിരുന്നു വിവാഹത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത്. തന്റെ വിവാഹത്തെ കുറിച്ചു മാത്രമല്ല, തന്റെ ഫിറ്റ്നസിനെക്കുറിച്ചും രാഹുല്‍ വ്യക്തമാക്കി. താനൊരു ബ്ലാക്ക് ബെല്‍റ്റാണെന്നും രാഷ്ട്രീയക്കാര്‍ സ്പോര്‍ട്സിന്റെ ഭാഗമാകാത്തതിനെ കുറിച്ച് ചോദിച്ച സമയത്ത് രാഷ്ട്രീയക്കാരനായിട്ടല്ല താന്‍ സ്പോര്‍ട്ട്സിനെ കാണുന്നതെന്നും രാഹുൽ അറിയിച്ചു.
Post Your Comments