Latest NewsNewsIndia

മലേഷ്യയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത് മലയാളി ഡോക്ടർ തന്നെയെന്ന് പോലീസ്

മലേഷ്യയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണുമരിച്ചത് മലയാളി ഡോക്ടർ ഓമന തന്നെയെന്ന് പോലീസ് സ്ഥിതീകരണം.രണ്ടു നൂറ്റാണ്ട് മുൻപ് കാമുകനെ കൊന്നു സ്യൂട് കേസിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഓമന തന്നെയാണ് ഇതെന്നാണ് സ്ഥിതീകരണം.മലയാളി എന്ന് സംശയിക്കപ്പെടുന്ന സ്ത്രീയെ മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് കാണിച്ചു പത്രത്തിൽ വന്ന പരസ്യമാണ് ഇപ്പോൾ പഴയ സംഭവങ്ങളുടെ ചുരുളഴിയാൻ കാരണമായത്.

1996 ജൂലൈ 11 നാണ് ഊട്ടിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് കോണ്‍ട്രാക്ടറായിരുന്ന കാമുകന്‍ പയ്യന്നൂര്‍ സ്വദേശി മുരളീധരനെ ഡോക്ടര്‍ ഓമന കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയത്. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ സ്യൂട്ട്‌കെയ്‌സുകളിലാക്കി കാറില്‍ കൊണ്ടുപോയി
ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കുന്നതിനിടെ പിടിയിലായ ഓമന അഞ്ച് വര്‍ഷത്തിന് ശേഷം പരോളിലിറങ്ങി മുങ്ങുകയായിരുന്നു. തമിഴ്‌നാട് പൊലീസ് ഇന്ത്യയൊട്ടാകെയും വിദേശത്തും ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. ഇതിനിടെ മലേഷ്യയില്‍ ബന്ധുക്കളുള്ള ഡോക്ടര്‍ ഓമന അവിടേയ്ക്ക് കടന്നിരിക്കാമെന്ന സംശയം തമിഴ്‌നാട് പൊലീസിനുണ്ടായിരുന്നുവെങ്കിലും പ്ലാസ്റ്റിക് സര്‍ജറി നടത്തി ഓമന രൂപമാറ്റം വരുത്തിയായിരിക്കും ഒളിവില്‍ കഴിയുന്നതെന്ന നിഗമനത്തിലായിരുന്നു പൊലീസ്.പരസ്യത്തിലെ ചിത്രം കണ്ട ഡോക്ടര്‍ ഓമനയുടെ മകളും സഹോദരങ്ങളും മുന്‍ ഭര്‍ത്താവും ഇത് ഓമന തന്നെയന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button