Latest NewsNewsInternational

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ : കേട്ടാൽ അത്ഭുതം തോന്നുന്ന ചില കാര്യങ്ങൾ വായിക്കാം

ലോകത്തിലെ ഏറ്റവും നിഗൂഡമായ രാജ്യങ്ങളിലൊന്നാണു ഉത്തരകൊറിയ. കേട്ടാൽ അത്ഭുതം തോന്നുന്ന അവിടുത്തെ ചിലകാര്യങ്ങള്‍ വായിക്കാം. ഉത്തരകൊറിയയിൽ വർഷം കണക്കാക്കുന്നത് നേതാവ് കിം-ഇൽ-സുങ്ങിന്റെ ജന്മദിനമായ ഏപ്രിൽ 15, 1912 മുതലാണ് അതായത് നമ്മുടെ 2015 എന്ന വർഷം ഉത്തര കൊറിയൻ സര്‍ക്കാരിന് കൊല്ലവർഷം 103 ആണ്. (ടൈറ്റാനിക് മുങ്ങിയ ദിവസമാണ് അദ്ദേഹം ജനിച്ചത് ).

അഞ്ചു വർഷം കൂടുമ്പോൾ തെരെഞ്ഞെടുപ്പ് നടക്കും, പക്ഷേ ആകെ ഒരു സ്ഥാനാർത്ഥിയെ മത്സരിക്കാൻ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഉത്ത്രകൊറിയയില്‍ തെരഞ്ഞെടുപ്പ് നടക്കാറില്ല. ഒരു ഏകാധിപത്യ രാജ്യം കൂടിയാണ് ഉത്തരകൊറിയ എന്ന് പറയാം. ഉത്തരകൊറിയയിൽ 3 തലമുറ കാലാവധിയുള്ള ശിക്ഷയുണ്ട്. അതായത്, ഒരാൾ കുറ്റം ചെയ്താൽ അയാളുടെ മകനും പേരക്കുട്ടിയും ശിക്ഷ അനുഭവിക്കേണ്ടി വരും. ഗവണ്മെന്റ് അനുവദിച്ച 28 അംഗീകൃത ഹെയർ സ്റ്റൈലുകൾഉണ്ട്, അതിലേതെങ്കിലും മാത്രമേ മുടിവെട്ടാൻ തെരെഞ്ഞെടുക്കാവു. മറ്റ് ഹെയർ സ്റ്റൈലുകളില്‍ മുടി വെട്ടിയാല്‍ അതും കുറ്റകരമാണ്‌.

കഴിഞ്ഞ 60 വർഷത്തിൽ 23000 ഉത്തരകൊറിയക്കാർ ദക്ഷിണകൊറിയയിലേക്ക് താമസം മാറ്റി, എന്നാൽ തിരിച്ച് ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തരകൊറിയയിലേക്ക് വന്നത് 2 പേർ മാത്രമാണ്. ബൈബിൾ കൈവശം വെക്കുക, ദക്ഷിണ കൊറിയൻ സിനിമകൾ കാണുക, നീലച്ചിത്രങ്ങൾ കാണുക എന്നിവയെല്ലാം വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്. പട്ടാള ഉദ്യോഗസ്ഥർക്കും , ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും മാത്രമേ സ്വന്തമായി കാർ വാങ്ങാൻ അനുമതിയുള്ളൂവെന്നതും ഉത്തരകൊറിയയുടെ പ്രത്യേകതയാണ്.

ജീൻസ്ധരിക്കാന്നത് കുറ്റകരമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഉത്തരകൊറിയയിലാണ്. ഒന്നരലക്ഷമാണു സ്റ്റേഡിയത്തിന്റെ സീറ്റിങ്ങ് കപ്പാസിറ്റി. ജൂലൈ 8നും ,ഡിസംബർ 17നും ജനിച്ചവർ തങ്ങളുടെ ജന്മദിനം ആഘോഷിക്കാറില്ല. കാരണം നേതാക്കളായ കിം-ഇൽ -സുങ്ങും , കിം ജോങ്ങ് ഇലും മരിച്ചത് ആ തിയതികളിലാണ്. ഉത്തര കൊറിയയിൽ ആകെ 3 ടീവി ചാനലുകളെ ഉള്ളത്. അതിൽ രണ്ടെണ്ണം വീക്കെൻഡ്സിലും, ബാക്കിഒരെണ്ണം വൈകുന്നേരങ്ങളിലും മാത്രമാണ് സംപ്രക്ഷേപണം ചെയ്യുകയുള്ളൂ . അതിനെല്ലാം അപ്പുറം അവിടെ ഫേസ്ബുക്ക് & വാട്ട്സ് ആപ്പ് ലഭ്യമല്ല എന്നതാണ്. ഉത്തരകൊറിയ ഒരു കമ്മ്യൂണിസ്റ്റ് രാജ്യം ആണെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button