ജീവിതം അടിപ്പൊളിയാക്കാന്‍ വിദേശത്തേക്ക് യാത്രപ്പോകുന്ന ദമ്പതികള്‍ ഒരുപാടുണ്ട്. കൈയ്യിലുണ്ടായിരുന്ന കാശുപയോഗിച്ച് ഹണിമൂണ്‍ നന്നായി അടിച്ചു പൊളിയ്ക്കാനായിരിക്കും അവരുടെ പ്ലാന്‍. അതുപ്പോലൊരു യാത്രയ്ക്കിറങ്ങിയതായിരുന്ന ദമ്പതികള്‍ കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍ ആഘോഷിച്ചു. എന്നാല്‍ ആഘോഷം ഇപ്പോള്‍ ആ ദമ്പതികള്‍ക്ക് തന്നെ പണിയായിരിക്കുകയാണ്. ആദ്യ രാത്രിയില്‍ അടക്കം അവരുടെ മറ്റു സ്വകാര്യതകള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുകയായിരുന്നു.
പല സ്ഥലങ്ങളിലും പോയി ഹണിമൂണ്‍ ആഘോഷിച്ച ശേഷം മടങ്ങിയെത്തിയ ഈ മലയാളി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. ഡല്‍ഹി വിമാനത്താവളത്തിലാണ് മൊബൈല്‍ നഷ്ടപ്പെട്ടത്. രണ്ടു പേരുടെയും സ്വകാര്യതകള്‍ അടങ്ങിയ ഇരുപതോളം വീഡിയോകളാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്നത്. ഇതോടെ പൊലീസും പുലിവാല്‍ പിടിച്ചു.
ആ മൊബൈല്‍ ഭാര്യയുടെ കൈയ്യിലുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ കൈയ്യിലുണ്ടെന്ന് ഭാര്യയും വിചാരിച്ചു. മൊബൈല്‍ നഷ്ടപ്പെട്ടതോടെ കോപം വന്ന ഭാര്യ യുവാവിനു നേരെ കയര്‍ത്തു. ഭര്‍ത്താവും തിരികെ ദേഷ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ വിമാനത്താവളത്തിനുള്ളില്‍ വച്ചു വന്‍വാക്കേറ്റത്തിലായി. തര്‍ക്കം വഷളായി തുടങ്ങിയപ്പോള്‍ പൊലീസ് ഇടപെടുകയായിരുന്നു. ഇതോടെയാണ് തര്‍ക്കത്തിന്റെ മുഴുവന്‍ കഥയും പൊലീസും അറിഞ്ഞത്.
തുടര്‍ന്നു വിമാനത്താവളത്തിലും, ഇരുവരും സഞ്ചരിച്ച ടാക്‌സിയിലും പൊലീസ് പരിശോധന നടത്തി. ഇതിനിടെ മൊബൈല്‍ കണ്ടു കിട്ടിയാല്‍ തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നല്‍കാമെന്നും അവര്‍ കളഞ്ഞുപ്പോയ ഫോണിലേക്ക് മെസേജയച്ചു വിട്ടു. എന്നാല്‍ നിയോഗം പോലെ തിരച്ചിലിനൊടുവില്‍ നഷ്ടപ്പെട്ടുപോയ മൊബൈല്‍ തിരിച്ചുകിട്ടി. അവര്‍ ഹണിമൂണിന് പോയ ടാക്‌സിയുടെ സീറ്റിന്റെ ഇടയില്‍ കുടുങ്ങി കിടക്കുകയായിരുന്ന മൊബൈല്‍ പൊലീസ് സംഘം കണ്ടെടുക്കുകയായിരുന്നു.
Post Your Comments