Latest NewsNewsIndia

മമതാ ബാനര്‍ജി സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ക്ഷേമപദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രീം കോടതിയിലേക്ക്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. കേന്ദ്രസർക്കാരിനെതിരെ ആര്‍ക്കും ശബ്ദിക്കാനാകാത്ത അവസ്ഥയാണ്. ആരെങ്കിലും വിമര്‍ശനം ഉയര്‍ത്തിയാല്‍ അവരെ ആദായനികുതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ എന്നിവയെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ രീതിയെന്നും മമതാ ബാനർജി ആരോപിച്ചു.

ഫോണ്‍ കണക്ഷന്‍ റദ്ദാക്കിയാലും മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമത അറിയിച്ചിരുന്നു. ആരും മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കരുതെന്നും പൗരന്‍മാരുടെ അവകാശങ്ങളിന്മേലും സ്വകാര്യതയിലും കൈ കടത്താനാണ് കേന്ദ്ര സര്‍ക്കാർ ശ്രമിക്കുന്നതെന്നും മമത പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button