മലയാളി ദമ്പതികളുടെ ആദ്യരാത്രി അടക്കം സ്വകാര്യ വീഡിയോകള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നഷ്ടമായി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഹണിമൂണ്‍ യാത്രയ്ക്കിടെ, ലൈംഗിക ബന്ധങ്ങള്‍ അടക്കമുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നഷ്ടമായതായി ദമ്പതികള്‍ തിരിച്ചറിയുന്നത് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ്.
ഫോണ്‍ ഭര്‍ത്താവിന്റെ കയ്യലുണ്ടാകുമെന്ന് ഭാര്യയും ഭാര്യയുടെ കയ്യിലുണ്ടാകുമെന്ന് ഭര്‍ത്താവും കരുതുകയായിരുന്നു. ഒടുവില്‍ പരസ്പരം ചോദിച്ചപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ടുവെന്ന വിവരം ഇരുവരും മനസിലാക്കുന്നത്. ഒടുവില്‍ ഇതിന്റെ പേരില്‍ വിമാനത്താവളത്തില്‍ വച്ച് ഇരുവരും കശപിശയായാകുകയും ചെയ്തിരുന്നു.
ദമ്പതികള്‍ തമ്മില്‍ തര്‍ക്കം മൂത്തതോടെ പോലീസ് ഇടപെട്ടു. ഇതോടെയാണ് നഷ്ടപ്പെട്ട ഫോണിന്റെ കഥ പോലീസ് അറിഞ്ഞത്. ദമ്പതികളുടെ സ്വകാര്യ വീഡിയോകള്‍ ഫോണിലുണ്ടെന്ന് അറിഞ്ഞതോടെ പോലീസും പുലിവാല് പിടിച്ചു. അതിനിടെ, ഫോണ്‍ കിട്ടുന്നവര്‍ അത് തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നല്‍കാമെന്നും വ്യക്തമാക്കി ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തിരുന്നു.
ഒടുവില്‍ ദമ്പതികള്‍ക്ക് ആശ്വാസമായി ഫോണ്‍ തിരികെ ലഭിച്ചു. ഇവര്‍ സഞ്ചരിച്ച ടാക്‌സിയുടെ സീറ്റിന്റെ ഇടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍ കാറില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇനി ദൃശ്യങ്ങള്‍ പോലീസ് കണ്ടോ എന്ന സംശയം മാത്രമാണ് ബാക്കി.
Post Your Comments