യുവാക്കളെ ലക്ഷ്യമാക്കി ഒരു തകർപ്പൻ മോട്ടോ സ്കൂട്ടറുമായി ഹോണ്ട. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന ആശയം മുന്‍നിര്‍ത്തി നിര്‍മ്മിച്ച പുതിയ സ്‌കൂട്ടര്‍ ഗ്രാസിയയുടെ ബുക്കിംഗ് ഹോണ്ട ആരംഭിച്ച് കഴിഞ്ഞു. രാജ്യത്തെ എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും 2000 രൂപ നല്‍കി ഗ്രാസിയ നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്.
ഒരു കുഞ്ഞൻ ടീസർ അല്ലാതെ ഗ്രാസിയയുടെ മറ്റു വിവരങ്ങൾ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. എന്നാൽ യുവതലമുറയെ ലക്ഷ്യമിട്ടാണ് ഗ്രാസിയ എത്തുന്നതെന്നും,സൗകര്യ പ്രദമായ യാത്ര പ്രദാനം ചെയ്യുന്ന ഡിസൈനും ഉന്നത ഗുണനിലവാരവും ഉറപ്പു നല്‍കുന്നതാണ് സ്കൂട്ടറെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.
ടീസർ ചിത്രം കൂടാതെ ഡീലര്‍ഷിപ്പുകളില്‍ നിന്ന് പകര്‍ത്തിയ ഗ്രാസിയയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇത് പ്രകാരം ഹോണ്ട ഡിയോയ്ക്ക് സമാനമായി സ്പോര്‍ട്ടി ലുക്കില്‍ ഹോണ്ട ആക്ടീവ 125 അടിസ്ഥാനത്തിലാണ് പുതിയ സ്‌കൂട്ടറിന്റെ നിര്‍മാണമെന്നാണ് സൂചന. ഡ്യുവല്‍ ടോണ്‍ ഫ്രണ്ട് കൗളില്‍ വി രൂപത്തിലുള്ള ഹെഡ്‌ലൈറ്റ് വാഹനത്തിന് കൂടുതൽ ലുക്ക് നൽകുന്നു. ഡിജിറ്റല്‍ ഡിസ്‌പ്ലേ സൗകര്യമുള്ള പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഗ്രാസിയയെ ഏറെ വ്യത്യസ്തനാക്കുന്നു.
ആക്ടീവ് 125-ന്റെ അതെ എഞ്ചിനോടുകൂടി എത്തുന്ന ഗ്രാസിയക്ക് സുസുക്കി ആക്സസ് 125, വെസ്പ വിഎക്സ് 125, മഹീന്ദ്ര ഗസ്റ്റോ 125 എന്നിവയായിരിക്കും മുഖ്യ എതിരാളികൾ. അടുത്ത മാസം വിപണിയിൽ എത്തുമെന്ന് കരുതുന്ന സ്കൂട്ടറിന് ഏകദേശം 65000 രൂപ ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.
Post Your Comments