KeralaLatest NewsNews

റിയലന്‍സ് സര്‍വീസ് നിലച്ചു

മുന്നറിയിപ്പില്ലാത്ത കേരളത്തില്‍ അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കമ്യൂണിക്കേഷന്റെ സര്‍വീസ് നിലച്ചു. അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കമ്യൂണിക്കേഷന്റെ സംസ്ഥാനത്ത് നിലവിലുള്ള 2ജി മൊബൈല്‍ നെറ്റ്വര്‍ക്ക് പെട്ടെന്ന് അപ്രത്യക്ഷമായി.

മുമ്പ് കമ്പനി നവംബര്‍ 30നു സംസ്ഥാനത്തെ 2ജി സേവനം അവസാനിപ്പിക്കുമെന്നു അറിയിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ സേവനം അവസാനിപ്പിച്ച നടപടി കാരണം രാജ്യത്തെമ്പാടുമുള്ള നാല് കോടിയോളം ഉപഭോക്താക്കൾ ബുദ്ധിമുട്ടിലായി.

ജിയോയുടെ വരവാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ തകര്‍ച്ചയ്ക്കു കാരണമായത്. എയര്‍സെല്ലുമായി ലയനം നടക്കുന്നതുമായി ബന്ധപ്പെട്ട കമ്പനിയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തെ കമ്പനിയുടെ ഈ നീക്കം ഉപഭോക്താക്കളെ ഞെട്ടിച്ചു. ഇതോടെ മറ്റൊരു സേവനദാതാക്കളിലേക്ക് മാറാനും ഉപഭോക്താക്കള്‍ക്ക് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംഭവത്തില്‍ കമ്പനി മൗനം പാലിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button