ഇസ്‌ലാമാബാദ്: നവാസ് ഷെരീഫിനെതിരെ പാക്കിസ്ഥാൻ അഴിമതി വിരുദ്ധ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പാനമ അഴിമതിക്കേസിലാണ് അറസ്റ്റ്. നടപടി പലതവണ നോട്ടിസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ്. ഭാര്യ ലണ്ടനിൽ ചികിൽസയിൽ ആണെന്നും അതിനാൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് ഇളവ് അനുവദിക്കണമെന്ന് ഷെരീഫ് കോടതിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ ഈ അഭ്യർഥന കോടതി തള്ളി. കേസിൽ നവംബർ മൂന്നിന് വാദം തുടരും.
വിദേശത്തുനിന്ന് മടങ്ങിവന്നാലുടൻ ഷരീഫിനെ അറസ്റ്റു ചെയ്യാൻ പാക്ക് നിയമം അനുസരിച്ച് സാധിക്കും. അല്ലെങ്കിൽ നവംബർ മൂന്നിനു മുൻപ് ജാമ്യം നേടേണ്ടിവരും. പാക്ക് സുപ്രീം കോടതി പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 28ന് ആണു നവാസ് ഷരീഫിനെ അയോഗ്യനാക്കിയത്.
Post Your Comments