ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നോട്ടീസ്. അനധികൃത കെട്ടിട നിര്‍മ്മാണത്തിനാണ് അമിതാഭ് ബച്ചനടക്കം 7 പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബച്ചന്‍ തന്‍റെ വീടായ ഗുഡ്ഗാവ് ബംഗ്ലാവില്‍ ചില അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും, പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തുവെന്നും ഇത് സന്ബന്ധിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് 2016ല്‍ ബച്ചനടക്കം 7പേര്‍ക്കെതിരെ അനധികൃത നിര്‍മ്മാണത്തിന് നോട്ടീസ് നല്‍കിയിട്ടുളളതായി വ്യക്തമാക്കുന്നത്. നോട്ടീസ് ലഭിച്ചതിന് പുറമെ 2017 ജനുവരി 5 ന് ആര്‍ക്കിടെക് ശശാങ്ക് കോകില്‍ നിര്‍മ്മാണത്തിന്‍റെ വിവരങ്ങള്‍ കോര്‍പ്പറേഷന്‍റെ കെട്ടിട നിര്‍മ്മാണ വിഭാഗത്തിനു സമര്‍പ്പിച്ചിരുന്നുവെങ്കിലും തൃപ്തികരമല്ലാത്തതിനാല്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് മെയ് 6 ന് എല്ലാ അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ചു നീക്കാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. പക്ഷെ തുടര്‍നടപടികള്‍ വൈകുകയായിരുന്നു. സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും മുനിസിപ്പല്‍ കമ്മീഷ്ണര്‍ക്കും കത്ത് അയക്കാന്‍ ഒരുങ്ങുകയാണ് അനില്‍. പ്രശ്നത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments