മുംബൈ: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനു എതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎയുടെ കുറ്റപത്രം. സാക്കിര്‍ നായിക്ക് യുവാക്കളെ പ്രസംഗങ്ങള്‍ വഴി തീവ്രവാദത്തിലേക്കു നയിച്ചതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണം സമൂഹത്തില്‍ സമുദായ സ്പര്‍ദ്ധയുണ്ടാക്കി. ഇതിനു പുറമെ ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇദ്ദേഹം സ്വീകരിച്ചത്. ഇതിനു വേണ്ടി സാക്കിറിന്റെ ഉടമസ്ഥതയിലുള്ള പീസ് ടി.വിയെ ഉപയോഗിച്ചു. ഇതു സംബന്ധിച്ച കുറ്റപത്രം മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു.
സാക്കിര്‍ നായിക്ക് നടത്തിയ പ്രഭാഷണങ്ങളാണ് ഢാക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ കാരണമായത് എന്ന ആരോപണം വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിനെയും ഇദ്ദേഹം നേതൃത്വം നല്‍കുന്ന സംഘടനയും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. എന്‍ ഐഎ നടത്തിയ അന്വേഷണത്തില്‍ സംഘടനയ്ക്കു വിദേശധന സഹായം ലഭിക്കുന്നുണ്ട്. ഈ സഹായം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടു. ഐസില്‍ ഇന്ത്യയില്‍ നിന്നും ചേര്‍ന്ന യുവാക്കള്‍ക്കും സാക്കിറിന്റെ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
തീവ്രവാദ സംഘടനകള്‍ക്കു സഹായകരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ സാക്കിറിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഭീകരസംഘടനയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. സാക്കിര്‍ നായിക്കിനു രാജ്യത്തെ നിരവധി അന്വേഷണ ഏജന്‍സികളുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. വിദേശത്ത് ഒളിവിലാണ് സാക്കിര്‍ എന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments