ന്യൂഡല്‍ഹി: എല്ലാ അനാഥാലയങ്ങളും ഡിസംബര്‍ ഒന്നിനകം ജുവനൈയില്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി മേനകാഗാന്ധി. ശിശു ക്ഷേമമന്ത്രാലയം നടത്തിയ സര്‍വ്വേപ്രകാരം രാജ്യത്തെ 9,000 അനാഥാലയങ്ങളില്‍ 4,000 അനാഥാലയങ്ങള്‍ ജുവനൈയില്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടെ 21,000 പെണ്‍കുട്ടികളും 19,000 ആണ്‍കുട്ടികളും താമസിക്കുന്നുണ്ടെന്നാണ് കണക്ക്. വ്യാപകമായ മനുഷ്യകടത്ത് ഈ മേഖലയില്‍ നടക്കുന്നുണ്ടെന്നും ആശങ്കയുണ്ട്.എല്ലാ സംസ്ഥാന ദത്തെടുക്കല്‍ ഏജന്‍സികളോടും മാസത്തില്‍ 1,000 കുട്ടികളെ ദത്തെടുക്കല്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇതിന് സാമ്പത്തിക സഹായം മന്ത്രാലയം നല്‍കുമെന്നും മേനകാ ഗാന്ധി പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ ദത്തെടുക്കല്‍ സഹായ ഏജന്‍സികളുടെ സംഘടനയായ സാറയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മേനകാഗാന്ധി.
Post Your Comments