
ബോളിവുഡ് താരം കപില്‍ അവതാരകനായി എത്തിയ ടിവി ഷോയായിരുന്നു കോമഡി വിത്ത് കപില്‍. കോമഡിയായിരുന്നു ഷോ എങ്കിലും സംഘര്‍ഷഭരിതമായിരുന്നു അവതാരകന്റെ ജീവിതം. ഷോയിലെ ചില പ്രശ്നങ്ങള്‍ കാരണം ആത്മഹത്യയെക്കുറിച്ച് പോലും താന്‍ ആലോചിച്ചിട്ടുണ്ടെന്നു കപില്‍ വെളിപ്പെടുത്തുന്നു.
” കോമഡിതാരമായ സുനില്‍ ഗ്രോവര്‍ ഷോയില്‍ നിന്ന് തല്ലിപ്പിരിഞ്ഞുപോയപ്പോള്‍ താന്‍ മാനസികമായി തകര്‍ന്നു. അതുകാരണം ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചു. സുനില്‍ ഗ്രോവറുമായുണ്ടായ പരസ്യമായ വഴക്കിനുശേഷം ഞാന്‍ ആകെ നിസ്സഹായനായി. വിഷാദാവസ്ഥയില്‍ ആയ താന്‍ അമിതമായി മദ്യപാനത്തില്‍ അഭയം തേടി. മറ്റുള്ളവരില്‍ നിന്നെല്ലാം ഒറ്റപ്പെട്ട് വളര്‍ത്തുപട്ടിയ്ക്കൊപ്പം മുറിയില്‍ അടച്ചിരുന്നു”- കപില്‍ പറയുന്നു.
കപില്‍ നിര്‍മിച്ച് നായകനാവുന്ന ചിത്രമാണ് ഫിരംഗി. ഈ ചിത്രത്തിന്‍റെ പ്രചാരണ വേളയിലാണ് താരം ഇതെല്ലാം വെളിപ്പെടുത്തിയത്. കപില്‍ നായകനാവുന്ന രണ്ടാമത്തെ ചിത്രമാണ് ഫിരംഗി. നവംബര്‍ 24നാണ് റിലീസ് ചെയ്യുന്നത്. രാജീവ് ധിംഗ്രയാണ് ചിത്രത്തിന്റെ സംവിധായകന്‍.
Post Your Comments