തിരുവനന്തപുരം : സ്വാശ്രയ കോളേജില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിയ്ക്കാന്‍ മാനേജ്‌മെന്റുകളില്‍ നിന്ന് ഒറ്റത്തവണ കരുതല്‍ നിക്ഷേപം സ്വീകരിച്ച് ഫണ്ട് രൂപവത്ക്കരിയ്ക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷന്റെ ശുപാര്‍ശ. വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജുകള്‍ കോഷന്‍ ഡെപോസിറ്റ് സ്വീകരിയ്ക്കുന്ന മാതൃകയില്‍ കോളേജില്‍ നിന്ന് അഫിലിയേഷന്‍ സമയത്ത് നിശ്ചിത തുക നിക്ഷേപമായി സ്വീകരിയ്ക്കാനാണ് നിര്‍ദേശം.
സംസ്ഥാനത്ത് 989 സ്വാശ്രയ കോളേജുകള്‍ ഉണ്ട്. ഒരോന്നില്‍ നിന്നും നിശ്ചിത തുക സ്വീകരിച്ച് കരുതല്‍ നിക്ഷേപം ഉണ്ടാക്കണം. ഈ തുക കൈകാര്യം ചെയ്യുന്നതിന് ബന്ധപ്പെട്ട സര്‍വകലാശാലകളുടെ വൈസ്ചാന്‍സലര്‍മാരുടെ കണ്‍സോര്‍ഷ്യം രൂപവത്ക്കരിക്കണം. ഈ തുക ഉപയോഗിച്ച് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിയ്ക്കുന്നമുറയ്ക്ക് തിരിച്ചടക്കമമെന്ന വ്യവസ്ഥയില്‍ വായ്പയും അനുവദിയ്ക്കാം. തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ നിയമനടപടി പാടില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു.
സ്വാശ്രയ സ്ഥാപങ്ങളെ നിയന്ത്രിയ്ക്കാന്‍ പുതിയ നിയമം നിര്‍മിക്കുന്നതിന് മുന്നോടിയായാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ ജസ്റ്റിസ് കെ.കെ.ദിനേശന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്
Post Your Comments