കൊല്ലം: തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മരണം വരെ സ്കൂളിന് മുമ്പില്‍ കുടുംബത്തോടെ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ ശാലി. ഇളയ മകള്‍ക്ക് നല്‍കിയ തെറ്റായ ശിക്ഷണത്തെ ചോദ്യം ചെയ്തതിന് ഇത്ര വലിയ ശിക്ഷ തന്റെ കുടുംബത്തിന് നല്‍കണമായിരുന്നോ എന്ന ശാലിയുടെ ചോദ്യത്തിന് ആർക്കും മറുപടി ഇല്ല. അധ്യാപികയുടെ മാനസികപീഢനത്തെ തുടര്‍ന്ന് ഗൗരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിവരം സ്കൂള്‍ അധികൃതര്‍ വൈകിയാണ് അറിയിച്ചതെന്നും പടിയില്‍ കാല്‍ വഴുതി വീണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും ശാലി കണ്ണീരോടെ പറയുന്നു.
രണ്ടു മണിക്കൂര്‍ മുമ്പ് തിരുവനന്തപുരത്ത് എത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഗൗരി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഇവർ പറയുന്നു. ഇളയ മകളെ ക്ലാസിലിരുന്ന് സംസാരിച്ചതിന് ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തുന്നതിനെ ചോദ്യം ചെയ്ത് സ്കൂള്‍ വൈസ് പ്രിന്‍സിപ്പാളിനെ സമീപിച്ചു. വീണ്ടും കുട്ടിയെ ഇരുത്തിയപ്പോള്‍ വീണ്ടും പ്രിന്‍സിപ്പാളിനെ സമീപിച്ചു. മാനേജ്മെന്റ് ക്ഷമയും ചോദിച്ചു. പക്ഷെ തുടര്‍ന്നും തന്റെ മകളെ അധ്യാപിക ശിക്ഷിക്കുകയായിരുന്നു.
ഇതിനിടെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രിനിറ്റി സ്കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ വീണ്ടും തുറക്കാന്‍ നീക്കം. ഒരു വിഭാഗം രക്ഷകർത്താക്കളെ മുൻ നിർത്തി സമരത്തെ നേരിടാനാണ് സ്‌കൂളിന്റെ നീക്കം. എന്നാൽ ആരോപണം ഉന്നയിക്കപ്പെടുന്ന മുഴുവന്‍ ജീവനക്കാരേയും പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍. ഇക്കഴിഞ ഇരുപതാം തീയതിയാണ് ട്രിനിറ്റി സ്കൂള്‍ അടച്ചുപൂട്ടിയത്.
പെണ്‍കുട്ടി മരിച്ചതോടെ സ്കൂളിനെതിരായ പ്രതിഷേധം ശക്ത്മായി. പ്രതിഷേധ മാര്‍ച്ചുമായി എത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. പിറ്റിഐ മീറ്റിങ്ങില്‍ ഭൂരിഭാഗം രക്ഷിതാക്കളും മാനേജ്മെന്റിനെ തിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു ആരോപണം നേരിടുന്ന നാന്‍സി എഡ് വേഡ് അടക്കം ഉള്ള അധ്യാപകരേ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍.
Post Your Comments