KeralaLatest NewsNews

എക്‌സ്‌പെയറി ഡേറ്റ് കഴിയാത്ത കേക്കില്‍ പൂപ്പല്‍

തിരുവനന്തപുരം: എക്‌സ്‌പെയറി ഡേറ്റ് കഴിയാത്ത കേക്കില്‍ പൂപ്പല്‍. മില്‍ക്ക വണ്ടര്‍ കേക്കിലാണ് എക്‌സ്‌പെയറി ഡേറ്റ് കഴിയുന്നത് മുമ്പ് പൂപ്പല്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്താണ് സംഭവം. ജില്ലയിലെ പ്രശസ്തമായ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുമാണ് ഈ മില്‍ക്ക വണ്ടര്‍ കേക്ക് വാങ്ങിയത്. ഈ കേക്കില്‍ പൂപ്പല്‍ കാണപ്പെട്ടതായിട്ടാണ് ആരോപണം.

ഈ കേക്കിന്റെ മാനുഫാക്ചറിംഗ് ഡേറ്റ് 28 -08-2017 എന്നാണ് കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബെസ്റ്റ് ബിഫോര്‍ സിക്സ്റ്റി ഡേയ്‌സ് എന്നാണ്
എക്‌സ്‌പെയറി ഡേറ്റിന്റെ ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ കാലവധി കഴിയുന്നതിനു മുമ്പ് തന്നെ കേക്കില്‍ പപ്പൂല്‍ ബാധയുണ്ടായി. ഇന്നു രാവിലെ വാങ്ങിയ കേക്കിലാണ് പൂപ്പല്‍ ബാധ ഉണ്ടായത്. വിഷയത്തില്‍ പരാതിയുമായി
ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിക്കുമെന്നു ഉപഭോക്താക്കള്‍ വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button