![](/wp-content/uploads/2017/10/800x480_fbfd5af194ee37fa1c9271e347e6dd25.jpg)
പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം.
അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും , 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ടാന്‍ഗ്രേങ്ങ് വ്യാവസായിക സമുച്ചയത്തിലാണ് അപകടം ഉണ്ടായത്.തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഫാക്ടറിക്ക് ഉള്ളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് പൊലീസ്.നിലവില്‍ പത്ത് പേരില്‍ കൂടുതല്‍ ആളുകള്‍ മരണപ്പെട്ടവെന്നും എന്നാല്‍ കൃത്യമായ എണ്ണം ഇനിയും സ്ഥിരീകരിക്കാനയിട്ടില്ലയെന്നും പൊലീസ് മേധാവി ഹാരി കറിയാന്‍വാന്‍ വ്യക്തമാക്കി.ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments