Latest NewsNewsInternational

ഫാക്ടറിയില്‍ തീപ്പിടുത്തം:നിരവധി മരണം

ജക്കാര്‍ത്ത•ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയുടെ പ്രാന്തപ്രദേശത്തെ പടക്ക ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിലും തീപ്പിടുത്തത്തിലും കുറഞ്ഞത് 30 പേരെങ്കിലും മരിച്ചു. 43 ലേറെ പേര്‍ക്ക് പരിക്കേറ്റു.

ജാവാ ദ്വീപിലെ വ്യവസായ-നിര്‍മ്മാണ കേന്ദ്രമായ, ടാങേരാങ് ജില്ലയിലാണ് അപകടമുണ്ടായത്. രണ്ട് സ്പോടനങ്ങള്‍ ഉണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്ഫോടനം പ്രാദേശിക സമയം രാവിലെ 10 മണിയോടെയും രണ്ടാമത്തേത് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷവുമാണ് ഉണ്ടായത്. ഇരു സ്ഫോടനങ്ങളുടെയും ശബ്ദം കിലോമീറ്ററുകള്‍ അകലെ കേള്‍ക്കാനായിരുന്നു.

തീപ്പിടുത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ചാരവും അവശിഷ്ടങ്ങളും മൂടിക്കിടയ്ക്കുകയാണ് വെയര്‍ഹൌസ്.

വെറും രണ്ടു മാസംമുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഫാക്ടറിയില്‍103 ജോലിക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 43 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 23 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നും ജക്കാര്‍ത്ത പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button