Latest NewsIndiaNews

ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ചുകൊന്നു; രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് അഞ്ചാമത്തെ കൊലപാതകം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ചു കൊന്നു. രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് മൂന്നു മാസത്ത്തിണ്ടേ ഇന്ത് അഞ്ചാമത്തെ കൊലപാതകമാണ് ഷാലിമാര്‍ ബാഗില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായത്. ഭര്‍ത്താവിനും ഒരു വയസ്സുള്ള മകനുമൊത്തു ഗുരുദ്വാരയില്‍നിന്നു തിരിച്ചുവരുന്ന വഴിയാണ് പ്രിയ മേത്തയെന്ന യുവതിയെ അക്രമികള്‍ വെടിവച്ചു കൊന്നത്. സംഭവത്തിനുപിന്നാലെ പ്രിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാലിമാര്‍ ബാഗ്, കൃഷ്ണ നഗര്‍, ന്യൂ ഉസ്മാന്‍പുര്‍ എന്നിവിടങ്ങളില്‍നിന്നു വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പുരിലും കൃഷ്ണ നഗറിലും ബൈക്കിലെത്തിയ അജ്ഞാതര്‍ രണ്ടുപേരെ വെടിവച്ചു കൊന്നിരുന്നു. ന്യൂ ഉസ്മാന്‍പുരില്‍ രോഹിത് പാലിനാണ് (26) വെടിയേറ്റത്. തലയ്ക്കും വയറിനും വെടിയേറ്റ ഇയാള്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. ഗുണ്ടാ ആക്രമണത്തിലാണു രോഹിത് കൊല്ലപ്പെട്ടതെന്നു നാട്ടുകാര്‍ അറിയിച്ചു. തന്റെ ആക്രിക്കടയ്ക്കു പുറത്തുവച്ചാണു ജാഫര്‍ (41) വെടിയേറ്റു മരിക്കുന്നത്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

ഗുരുദ്വാരയില്‍നിന്നു കാറില്‍ തിരിച്ചുവരവെ മറ്റൊരു കാര്‍ ഇവരുടെ കാറിനെ മറികടന്നു പ്രിയയ്ക്ക് നേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭര്‍ത്താവ് പങ്കജ് മേത്തയ്ക്കു നേരെയാണ് വെടിയുതിര്‍ത്തതെങ്കിലും പ്രിയയ്ക്കാണു കൊണ്ടത്. കുഞ്ഞും പങ്കജും രക്ഷപ്പെട്ടു. ആശുപത്രി അധികൃതരും പൊലീസും അവഗണിച്ചതായി കുടുംബം ആരോപിക്കുന്നു. പൊലീസ് എത്താതെ ചികില്‍സിക്കാനാകില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ എടുത്തത്. എന്നാല്‍ അധികാര പരിധിയെച്ചൊല്ലിയുള്ള തര്‍ക്കത്തിന്മേല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസും വൈകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button