വാട്ട്സ്ആപ്പിൽ ഗ്രൂപ്പ് വോയ്സ്, വീഡിയോ കോള്‍ സംവിധാനം വരുന്നു. നിലവില്‍ വ്യക്തികള്‍ തമ്മില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. അന്താരാഷ്ട്ര മാധ്യമമായ ഇന്‍ഡിപെന്‍ഡന്‍റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഫേസ്ബുക്ക് മെസഞ്ചറിന്റെ മാതൃകയിലായിരിക്കും പുതിയ സംവിധാനം.
എന്നാല്‍ 2018ൽ മാത്രമേ പുതിയ ഫീച്ചർ നിലവിൽ വരികയുള്ളു. നേരത്തെ ലൈവ് ലോക്കേഷന്‍ ഷെയറിങ് സംവിധാനം വാട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. വ്യക്തികള്‍ ലോക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിന് പകരം അവരെ പിന്തുടരാന്‍ സഹായിക്കുന്നതാണ് വാട്സ് ആപിന്റെ പുതിയ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍.
Post Your Comments